ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഡബ്ലിനിലെ സ്കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ഡബ്ലിനില്‍ മാത്രമല്ല റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരിക്കുന്ന 11 കൗണ്ടികളിലും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഡബ്ലിന്‍ പുറമേ സ്ലൈഗോ,കോര്‍ക്ക്, കെറി ,ക്ലെയര്‍ ,ഡോനഗേല്‍,ലിട്രിം, വാട്ടര്‍ഫോര്‍ഡ്,ലീമെറിക്ക് ,വെക്സ് ഫോര്‍ഡ്,മേയോ,ഗോള്‍വേ ,എന്നി കൗണ്ടികളിലെ ,സ്കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ബാര കൊടുങ്കാറ്റ് വരുത്തിയ നാശനഷ്ടങ്ങളെ കുറിച്ചുള്ള കണക്കുകള്‍ ഇതുവരെ പുറത്ത് വന്നിട്ടില്ല. ന്യൂയോര്‍ക്ക്, മ്യൂണിക്ക്,ഡൊണഗല്സ പാരീസ്, എന്നിവിടങ്ങളിലേയ്ക്കുള്ള പലവിമാനങ്ങളും കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു Share This News
കാറിന് മുകളില്‍ മരം വീണു ; നഴ്സ് രക്ഷപെട്ടത് തലനാരിഴയ്ക്ക്
ജീവന് നഷ്ടമായേക്കാവുന്ന കാറപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ടതിന്റെ ആശ്വാസത്തിലാണ് നഴ്സായ ഐവ ഹ്രുസ്കോവ. ഹോം നഴ്സായ ഹ്രുസ്കോവ രാവിലെ താന്‍ ശുശ്രൂഷിക്കുന്ന രോഗികളെ സന്ദര്‍ശിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. ഇന്നലെ രാവിലെ 9:30 നായിരുന്നു സംഭവം. ക്രോ വിക്ലോവിലെ കോയിനെസ് ക്രോസിന് സമീപമായിരുന്നു അപകടം നടന്നത്. ഹ്രുസ്കോവയുടെ കാറിലേയ്ക്ക് ഒരു മരം കടപുഴകി വീഴുകയായിരുന്നു. ഹ്രൂസ്കോവ കാര്‍ ഡ്രൈവ് ചെയ്യുമ്പോള്‍ മറുസൈഡിലെ സീറ്റിന് മുകളിലേയ്ക്കാണ് മരം വീണത്. ആദ്യം എന്തു ചെയ്യണമെന്നറിയാതെ പരിഭ്രമിച്ചെങ്കിലും നേഴ്സിന്റെ മനോധൈര്യം വീണ്ടെടുത്ത് ഡ്രൈവിംഗ് സീറ്റിന് സമീപത്തെ ഡോര്‍ തുറന്ന് പുറത്തിറങ്ങുകയായിരുന്നു. ഈ സംഭവത്തിന്റെ കൂടി പശ്ചാത്തലത്തില്‍ കൊടുങ്കാറ്റിന്റെ ജാഗ്രതാ നിര്‍ദ്ദേശം പിന്‍വലിക്കുന്നത് വരെ റെഡ് , ഓറഞ്ച് സോണുകളിലുള്ളവര്‍ വീടുകളില്‍ തന്നെ കഴിയണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. Share This News
കോവിഡ് പ്രതിസന്ധിയെ അതിജീവിക്കാന്‍ പുതിയ പദ്ധതികള്‍ വരുന്നു
ഒരിടവേളയ്ക്ക് ശേഷം കോവിഡ് വീണ്ടും വ്യാപിക്കുകയും നിന്ത്രണങ്ങള്‍ നിലവില്‍ വരികയും ചെയ്തതോടെ വഴിമുട്ടി നില്ക്കുന്ന സംരഭങ്ങളെ സഹായിക്കുവാന്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. നിയമനിര്‍മ്മാണങ്ങല്‍ നടത്താതെ തന്നെ സഹായധനം നല്കി തുടങ്ങാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. പിന്നീട് ഇതിനായി നിയമഭേദഗതി വരുത്തണമെങ്കില്‍ നടപ്പിലാക്കും. ഹോസ്പിറ്റാലിറ്റി എന്റര്ടെയ്ന്മെന്റ് മേഖലകളിലാവും ആദ്യഘട്ടമായി സഹായങ്ങള്‍ നല്‍കുക. ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍ പ്രകാരം കോവിഡ് ആരംഭിക്കുന്നതിന് മുമ്പ് അതായത് 2019 ല്‍ കമ്പനിക്ക് ഏത്രയായിരുന്നോ മൊത്തവരുമാനം അതിന്റെ 12 ശതമാനമായിരിക്കും സഹായമായി നല്‍കുക. പുതിയ പദ്ധതിയനുസരിച്ച് ആനുകൂല്ല്യങ്ങള്‍ ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും. പുറത്തിറങ്ങിയ ഉടനെ തന്റെ പങ്കാളിയെ ഫോണില്‍ വിളിച്ചു ഈ സമയം തന്നെ ഒരു സമീപവാസിയും സ്ഥലത്തെത്തി. ഇവര്‍ ആംബുലന്‍സ് വിളിയ്ക്കുകയും ചെറിയ പരിക്കുകളോടെ ഹ്രുസ്കോവയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. Share This News
House for rent in Rathdrum
3 Bedroom house for rent in Rathdrum, Wicklow. For more details contact at 0892441379 or email at danysamuelclash@gmail.com”. Many thanks Dany Samuel . Share This News
സ്കൂളുകളിലെ മാസ്ക് ; കടുംപിടുത്തം ഉപേക്ഷിച്ച് സര്‍ക്കാര്‍
മൂന്നാം ക്ലാസ് മുതലുള്ള പ്രൈമറി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാസ്ക് നിര്‍ബന്ധമാക്കിയ ഉത്തരവിലെ കടുംപിടുത്തം ഉപേക്ഷിച്ച് സര്‍ക്കാര്‍. വിവിധ തലങ്ങളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നതോടെയാണ് ഇക്കാര്യത്തില്‍ അയവ് വരുത്താന്‍ സര്‍ക്കാര്‍ തയ്യാറായത്. മാസ്ക് ധരിക്കാതെ എത്തുന്ന വിദ്യാര്‍ത്ഥികളെ ക്ലാസുകളില്‍ പ്രവേശിപ്പിക്കരുതെന്നായിരുന്നു ആദ്യം നല്കിയ ഉത്തരവില്‍ ഉള്ളത്. എന്നാല്‍ മാതാപിതാക്കളും അധ്യാപകരും അടക്കം ഇതിനെതിരെ രംഗത്ത് വരികയും പല സ്കൂളുകളും ഇത് നടപ്പാക്കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. മെറിയോണ്‍ സ്ക്വയറില്‍ നിരവധി പേര് പങ്കെടുത്ത പ്രതിഷേധവും നടന്നു. ഇതിന് പിന്നാലെയാണ്. കുട്ടികളെ ക്ലാസില്‍ പ്രവേശിപ്പിക്കാതിരിക്കേണ്ടതില്ല മറിച്ച് മാതാപിതാക്കളുടെ സഹായത്തോടെ ബോധവത്ക്കരണം നടത്തിയാല്‍ മതിയെന്ന നിര്‍ദ്ദേശം സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. Share This News
“സ്റ്റോം ബാര ” ഭീതി ; അയര്‍ലണ്ടില്‍ കനത്ത ജാഗ്രത
മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിക്കാന്‍ സാധ്യതയുള്ള “ബാര” കൊടുങ്കാറ്റിനെക്കുറിച്ചുള്ള മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ അയര്‍ലണ്ട് കനത്ത ജാഗ്രയില്‍. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ യുദ്ധസാമാനമായ സന്നാഹങ്ങളാണ് സ്റ്റേറ്റ് എമര്‍ജന്‍സി ടീം ഒരുക്കിയിരിക്കുന്നത്. രാജ്യത്ത് വിവിധയിടങ്ങളില്‍ റെഡ് , ഓറഞ്ച് , യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ ആറ് മുതല്‍ 24 മണിക്കൂര്‍ നേരത്തേയ്ക്കാണ് ജാഗ്രത നിര്‍ദ്ദേശം. ക്ലെയര്‍ , കോര്‍ക്ക് , കെറി എന്നി മേഖലകളില്‍ റെഡ് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ലിമെറിക് , വാട്ടര്‍ ഫോര്‍ഡ് ഗാള്‍വേ, മേയോ ,ഡബ്ലിന്‍ , ലൗത്, വിക്ലോ, മീത്ത് എന്നിവിടങ്ങളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. മറ്റ് കൗണ്ടികളിലെല്ലാം യെല്ലൊ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. റെഡ് , ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരിക്കുന്ന കൗണ്ടികളില്‍ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൊടുങ്കാറ്റിനൊപ്പം ശക്തമായ മഴയും ഉണ്ടാകുമെന്നാണ് പ്രവചനം. ഇതിനാല്‍ തന്നെ യാത്രകള്‍ പരമാവധി…
സ്കൂളുകളില്‍ മാസ്ക് നിര്‍ബന്ധമാക്കിയതിനെതിരെ ഡബ്ലിനില്‍ പ്രതിഷേധം
കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായും ഒമിക്രോണ്‍ ഭീതിയുടെ പശ്ചാത്തലത്തിലും രാജ്യത്തെ സ്കൂളുകളില്‍ ആരോഗ്യവകുപ്പ് മാസ്ക് നിര്‍ബന്ധമാക്കിയ നടപടിക്കെതിരെ പ്രതിഷേധം. മെറിയോണ്‍ സ്ക്വയറിലാണ് പ്രതിഷേധക്കാര്‍ തടിച്ച് കൂടിയത്. മാസ്ക് നിയന്ത്രമാക്കിയ നടപടിക്കെതിരെയുള്ള പ്ലാക്കാര്‍ഡുകളും കൈകളിലേന്തിയാണ് ഇവര്‍ തെരുവിലിറങ്ങി തടിച്ചു കൂടിയത്. വാക്സിനേഷനെതിരെയുള്ള പ്രതിഷേധവും ഇവര്‍ ഉയര്‍ത്തി. കഴിഞ്ഞ ദിവസമാണ് മൂന്നാം ക്ലാസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ മാസ്ക് നിര്‍ബന്ധമായും ധരിക്കണമെന്ന നിര്‍ദ്ദേശം സര്‍ക്കാര്‍ നല്‍കിയത്. പ്രതിഷേധത്തെ തുടര്‍ന്ന് മെറിയോണ്‍ സ്ക്വയറിനോടനുബന്ധിച്ച സ്ഥലങ്ങളില്‍ പോലീസ് റോഡ് ബ്ലോക്ക് ചെയ്തിരുന്നു. പ്രതിഷേധക്കാരില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തതായും വിവരങ്ങളുണ്ട്. Share This News
അയര്‍ലണ്ടിലെ ഗായകര്‍ക്കായി ‘രാഗ ലയ അയര്‍ലന്‍ഡ് 2022”
രാഗ ലയ അയര്‍ലന്‍ഡ് 2022 ‘ മലയാളം’ കേരള കള്‍ച്ചറല്‍ അസോസിയേഷന് ഡബ്ലിന്‍ അയര്‍ലന്‍ഡ് സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ സംഗീത മത്സരത്തിലൂടെ അയര്‍ലണ്ടിലെ യുവ ഗായകരെ തിരഞ്ഞെടുക്കുന്നു. മലയാള ചലച്ചിത്ര പിന്നണി ഗാനരംഗത്തെ പ്രഗത്ഭ ഗായകരുടെ വിധിനിര്‍ണയമാണ് മത്സരത്തിന് തിളക്കമേകുന്നത്. രാഗ ലയ അയര്‍ലന്‍ഡ് 2022 സംഗീത മത്സര വിജയികളെ തേടിവരുന്നത് ആകര്‍ഷകമായ സമ്മാനങ്ങളാണ്. GRAND PRIZES 1st PRIZE : EUR 250 & മെമന്റോ 2nd PRIZE : EUR 150 & മെമന്റോ 3rd PRIZE : EUR 100 & മെമന്റോ മത്സരവിഭാഗങ്ങള്‍ ജൂനിയര്‍ : 12 years and below ( must be 12 before 31st January 2022 ) സീനിയര്‍ : 18 years and below ( must be 18 before 31st January…
പുതിയ കോവിഡ് 19 നിയന്ത്രണങ്ങൾ
പുതിയ കോവിഡ് 19 നിയന്ത്രണങ്ങൾ രണ്ടു ദിവസങ്ങൾക്ക് ശേഷമേ ആരംഭിക്കൂ. ഇന്ന് തുടങ്ങാനിരുന്ന പുതിയ നിയന്ത്രണങ്ങൾ ഡിസംബർ 5 ഞായറാഴ്ച്ച മുതൽ. അയർലണ്ടിലേക്ക് എത്തുന്ന യാത്രക്കാർക്കായി പിസിആർ / ആന്റിജൻ ടെസ്റ്റിംഗ് ഞായറാഴ്ച്ച മുതൽ നിർബന്ധം. ദേശീയ പബ്ലിക് ഹെൽത്ത് എമർജൻസി ടീം ഇന്ന് ഗവൺമെന്റിന് നിർദ്ദേശങ്ങൾ സമർപ്പിക്കുമ്പോൾ ഗാർഹിക ഒത്തുചേരലുകൾക്ക് ഒരു പരിധി ഏർപ്പെടുത്താനും ഹോസ്പിറ്റാലിറ്റി മേഖലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും ശുപാർശ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ക്രിസ്മസിന് മുന്നോടിയായി സോഷ്യലൈസിംഗ് കുറയ്ക്കാൻ ശുപാർശ ചെയ്യുന്നത് പരിഗണിക്കാൻ ഗാർഹിക ഒത്തുചേരലുകൾ ആതിഥേയ കുടുംബത്തിനും മറ്റ് മൂന്ന് കുടുംബങ്ങൾക്കും മാത്രമായി പരിമിതപ്പെടുത്തും. . Share This News
കോവിഡ് ; ക്രിസ്മസിനു ശേഷം സ്കൂളുകള്‍ തുറക്കുമോ ?
രാജ്യത്ത് കോവിഡ് വ്യാപിക്കുകയും ഒമിക്രോണ്‍ വകഭേദം ഒരാളില്‍ സ്ഥീരികരിക്കുകയും ചെയ്ത സാഹചര്യത്തില്‍ ആശങ്ക ഇരട്ടിക്കുകയാണ്. ക്രിസ്മസ് അവധിക്കായി അടച്ചിരിക്കുന്ന സ്കൂളുകള്‍ തുറക്കുമോ എന്നതാണ് ഇപ്പോള്‍ കുട്ടികളും രക്ഷിതാക്കളും ഉയര്‍ത്തുന്ന ചോദ്യം. ഇക്കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ലെങ്കിലും നാഷണല്‍ പബ്ലിക് ഹെല്‍ത്ത് എമര്‍ജന്‍സി ടീം ഇക്കാര്യത്തില്‍ പഠനങ്ങളും ചര്‍ച്ചകളും നടത്തി വരികയാണ്. നിലവിലെ സാഹചര്യങ്ങള്‍ തന്നെയാണ് മുന്നോട്ടെങ്കില്‍ ക്രിസ്മസിനു ശേഷം സ്കൂളുകള്‍ തുറക്കുമെന്നു തന്നെയാണ് ഇവര്‍ നല്കുന്ന സൂചന. സ്കൂളുകള്‍ ഏറെനാള്‍ കോവിഡിന്റെ പേരില്‍ അടച്ചിടാന്‍ കഴിയില്ലെന്നും ഇത് കുട്ടികളെ ബാധിക്കുമെന്നും ഇതിനാല്‍ സ്കൂളുകള്‍ എല്ലാവിധ സുരക്ഷാ സംവിധാനങ്ങളോടും കൂടെ തുറക്കുന്നതിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങളും പറയുന്നത്. Share This News