രാജ്യത്ത് അനുദിനം കോവിഡും ഒമിക്രോണ്‍ വകഭേദവും വര്‍ദ്ധിക്കുന്നതിനിടയില്‍ അല്പം ആശ്വാസം നല്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. കൊച്ചുകുട്ടികളില്‍ കോവിഡ് വ്യാപനം കുറയുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അഞ്ച് മുതല്‍ 12 വയസ്സുവരെ പ്രായമുള്ളവരുടെ കോവിഡ് കണക്കുകളാണ് ആശ്വാസത്തിനിട നല്‍കുന്നത്. ആരോഗ്യവകുപ്പിന്റെ പഠനങ്ങള്‍ പ്രകാരം ഈ പ്രായപരിധിയിലുള്ളവരില്‍ കോവിഡ് വ്യാപനം 36 ശതമാനത്തോളം കുറഞ്ഞതായാണ് കാണുന്നത്. രണ്ടാഴ്ച മുമ്പ് ആഴ്ചയില്‍ ശരാശരി 7,359 കുട്ടികള്‍ കോവിഡ് പോസിറ്റിവായിരുന്നു. എന്നാല്‍ കഴിഞ്ഞ ആഴ്ചയില്‍ ഇത് 4,726 മാത്രമാണ്. രാജ്യത്തെ മുഴുവന്‍ കോവിഡ് കണക്കുകളുടെ 21.5 ശതമാനം അഞ്ച് മുതല്‍ 12 വയസ്സുവരെ ഉള്ളവരായിരുന്നെങ്കില്‍ ഇപ്പോള്‍ ഇത് 14.3 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ സ്കൂളുകളില്‍ 90,000 ആന്റിജന്‍ ടെസ്റ്റുകളാണ് നടത്തിയത്. Share This News
കോവിഡ് പിടിമുറുക്കുന്നു ജാഗ്രത അനിവാര്യം
അയര്‍ലണ്ടില്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ കണക്കുകള്‍ പുറത്തു വിട്ടു. കോവിഡ് മഹാമാരി അയര്‍ലണ്ടില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ കഴിഞ്ഞയാഴ്ചവരെ 5890 പേരാണ് കോവിഡിനെ തുടര്‍ന്ന് മരിച്ചത്. ആരോഗ്യ വകുപ്പാണ് ഈ വിവരങ്ങള്‍ പുറത്ത് വിട്ടത്. ആകെ മരണങ്ങളില്‍ കഴിഞ്ഞയാഴ്ച സ്ഥിരീകരിച്ച 55 മരണങ്ങളും ഉള്‍പ്പെടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 6307 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 429 പേരാണ് അയര്‍ലണ്ടിലെ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ തന്നെ 100 പേര് തീവ്ര പരിചരണ വിഭാഗത്തിലാണ് ചികിത്സയില്‍ കഴിയുന്നത്. ക്രിസ്മസിനോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികളില്‍ എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിക്കണമെന്നും പരമാവധി കൂടിച്ചേരലുകള്‍ ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. Share This News
കോവിഡ് മുക്തരായവര്‍ക്ക് ബൂസ്റ്റര്‍ ഡോസിനുള്ള സമയപരിധി കുറച്ചു
കോവിഡ് വന്നു ഭേദമായവര്‍ക്ക് മൂന്നാം ഡോസ് വാക്സിന് എടുക്കാനുള്ള സമയപരിധി കുറച്ചു. രണ്ട് ഡോസ് വാക്സിന് സ്വികരിച്ചവരില്‍ കോവിഡ് വന്നു ഭേദമായവര്‍ക്ക് ഇനി മൂന്നു മാസത്തിന് ശേഷം മൂന്നാ ഡോസ് സ്വീകരിക്കാം ഇതുവരെ കോവിഡ് ഭേദമായ ശേഷം ആറുമാസമായിരുന്നു മൂന്നാം ഡോസിനായി കാത്തിരിക്കേണ്ടത്. കുറഞ്ഞ സമയത്തിനുള്ളില്‍ പരമാവധി ആളുകളിലേയ്ക്ക് ബൂസ്റ്റര്‍ ഡോസ് എത്തിക്കുക എന്ന സര്‍ക്കാര്‍ ലക്ഷ്യത്തിന്റെ ഭാഗമായാണ് ഇത്തരമൊരു തീരുമാനം. ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോണ്‍ലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദേശീയ രോഗപ്രതിരോധ ഉപദേശക സമിതിയുടെ നിര്‍ദ്ദേശം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. Share This News
ക്രിസ്മസില്‍ പരമാവധി സമ്പര്‍ക്കം കുറയ്ക്കണമെന്ന് ആരോഗ്യവകുപ്പ്
ക്രിസ്മസ് അടുത്തതോടെ ആഘോഷങ്ങളും പാര്‍ട്ടികളും കൂടിച്ചേരലുകളും വര്‍ദ്ധിക്കുകയാണ്, എന്നാല്‍ മറുവശത്ത് കോവിഡും അതിന്റെ ഒമിക്രോണ്‍ വകഭേദവും വ്യാപിക്കുന്നു. ഈ സാഹചര്യത്തില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ വലിയ അപകടത്തിലേയ്ക്ക് പോകാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കണമെന്ന് ചിഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോളോഹാന്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടു. സാമൂഹ്യ സമ്പര്‍ക്കം പരമാവധി കുറയ്ക്കണമെന്നും അത്രയ്ക്കും ഒഴിവാക്കാന്‍ കഴിയാത്ത ആളുകളുമായി മാത്രം കൂടിച്ചേരലുകള്‍ ക്രമീകരിക്കണമെന്നും വലിയ ആഘോഷങ്ങള്‍ ഒഴിവാക്കണമെന്നുമാണ് ഹോളോഹാന്‍ പറയുന്നത്. ക്രിസ്മസ് ആഘോഷിക്കേണ്ടത് തന്നെയാണെന്നും എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ സാമൂഹ്യസമ്പര്‍ക്കം പരമാവധി ഒഴിവാക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രത്യേകിച്ച് യുവജനങ്ങളാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടതെന്നും ഇപ്പോള്‍ യുവജനങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നത് കണക്കിലെടുക്കണമെന്നും ആരോഗ്യവകുപ്പ് പറയുന്നു. Share This News
ലിവിംഗ് സര്‍ട്ടിഫിക്കറ്റ് : ഓറല്‍ എക്സാമിനേഷന് തിയതികള്‍ പ്രഖ്യാപിച്ചു
രാജ്യത്ത് ലിവിംഗ് സര്‍ട്ടിഫിക്കറ്റ് പരീക്ഷ എഴുതുന്ന കുട്ടികളുടെ ഓാറല് എക്സാമിനേഷനുള്ള തിയതികള്‍ പ്രഖ്യാപിച്ചു. ഐറീഷ് ഭാഷയുടേയും മറ്റ് വിദേശ ഭാഷകളുടേയും പരീക്ഷാ തിയതികളാണ് പ്രഖ്യാപിച്ചത്. ഇതോടൊപ്പം പ്രാക്ടിക്കല്‍ പരീക്ഷകളും നടത്തും. അടുത്ത വര്‍ഷം ഏപ്രീല്‍ ഒമ്പത് മുതല്‍ 14 വരെയാണ് പരീക്ഷകള്‍ നടത്തുക. രാജ്യത്തെ പരീക്ഷകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ഉപേദേശകസമതി ഓണ്‍ ലൈനായി ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യങ്ങള്‍ തീരുമാനിച്ചത്. സ്കൂളുകളിലെ ഈസ്റ്റര്‍ അവധിയുടെ ആദ്യത്തെ ആഴ്ചയാണ് ഈ തിയതികള്‍. കുട്ടികള്‍ക്ക് നേരത്തെ പഠിച്ചൊരുങ്ങുന്നതിനും ഒപ്പം അവധിക്കാലം പ്ലാന്‍ ചെയ്യുന്നതിനുമായാണ് നേരത്തെ തിയതികള്‍ പ്രഖ്യാപിച്ചതെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഈസ്റ്ററിന് മുമ്പ് പരീക്ഷ നടത്തുന്നതിനാല്‍ ഈസ്റ്ററിനോടനുബന്ധിച്ച ദിവസങ്ങളില്‍ കുട്ടികള്‍ക്ക് പരീക്ഷയുടെയും പഠനത്തിന്റെയും തിരക്കുകളില്‍ നിന്നൊഴിവാകാനും സാധിക്കും. Share This News
ബൂസ്റ്റര്‍ ഡോസ് : വാക്സിനെടുക്കാന്‍ തയ്യാറായി കൂടുതല്‍ ആളുകള്‍
അയര്‍ലണ്ടില്‍ കോവിഡ് ബൂസ്റ്റര്‍ ഡോസ് വാക്സിന് സ്വീകരിക്കാന്‍ ആളുകളില്‍ താത്പര്യമേറുന്നതായി റിപ്പോര്‍ട്ട്. കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്നതും സ്ഥിരീകരിക്കുന്ന കോവിഡ് കേസുകളില്‍ 50 ശതമാനത്തിന് മുകളില്‍ കേസുകളും ഒമിക്രോണ്‍ വകഭേദമാകുന്നതുമാണ് ആളുകളെ ബൂസ്റ്റര്‍ ഡോസ് എടുത്തു സുരക്ഷിതരാകാന്‍ പ്രേരിപ്പിക്കുന്നത്. ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പ്രകാരം ഇതുവരെ 15 ലക്ഷത്തോളം ആളുകളാണ് ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ മൂന്ന് ലക്ഷം ആളുകളാണ് ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചത്. വാക്സിനേഷന് യജ്ഞത്തില്‍ ഇതൊരു ശുഭസൂചനയാണെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാന്‍ യോഗ്യരായവരെല്ലാം എത്രയും വേഗം വാക്സിന് സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നുണ്ട്. മാത്രമല്ല ഇനി നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചാല്‍ ഒരു പക്ഷെ ഇളവുകള്‍ ലഭിക്കുക ബൂസ്റ്റര്‍ ഡോസ് കൂടി സ്വീകരിച്ചവര്‍ക്കായിരിക്കുമെന്നാണ് അഭ്യൂഹങ്ങള്‍. അന്താരാഷ്ട്ര യാത്രകളിലും ബൂസ്റ്റര്‍ ഡോസ് ഒരു പ്രധാന ഘടകമായിരിക്കും. Share This News
അഭയാര്‍ത്ഥികള്‍ക്കും ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കാം
രാജ്യത്തെ ഗതാഗത നിയമത്തില്‍ കാതലായ മാറ്റം വരുത്തി സര്‍ക്കാര്‍. അഭയാര്‍ത്ഥികള്‍ക്കും ഇനി മുതല്‍ ഡ്രൈംവിംഗ് ലൈസന്‍സിന് അപേക്ഷിക്കാം എന്നതാണ് പുതിയ മാറ്റം. അഭയാര്‍ത്ഥികളായി എത്തി റസിഡന്സ്പെര്മിറ്റിനായി കാത്തിരിക്കുന്നവര്‍ക്കാണ്(Asylum Seekers) ലൈസന്‍സിന് അപേക്ഷിക്കാന്‍ സാധിക്കുന്നത്. കൈവശമുള്ള താത്ക്കാലിക താമസാനുമതി രേഖ ഉപയോഗിച്ചാണ്ലൈസന്സിന് അപേക്ഷിക്കേണ്ടത്. നാഷണല്‍ ഡ്രൈവര്‍ ലൈസന്‍സ് സര്‍വ്വീസിന്റെ (NSDL) വെബ്സൈറ്റ് വഴിയാണ് ലൈസന്‍സിന് അപേക്ഷിക്കേണ്ടത്. ഇതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക NSDL WEBISTE Share This News
രാജ്യത്ത് ഒമിക്രോണ്‍ വ്യാപിക്കുന്നു ; നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു
രാജ്യത്ത് ഒമിക്രോണ്‍ ഭീതി ഒഴിയുന്നില്ല. ആദ്യ ഘട്ടത്തില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നവരില്‍ ഒന്നും രണ്ടും പേരിലായിരുന്നു ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചിരുന്നതെങ്കില്‍ ആരോഗ്യവകുപ്പ് പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇക്കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളില്‍ 52 ശതമാനവും ഒമിക്രോണ്‍ വകഭേദമായിരുന്നു. കഴിഞ്ഞ ദിവസം 5,124 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 436 പേരാണ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇത് 107 പേര് തീവ്രപരിചരണ വിഭാഗത്തിലാണ്. കോവിഡ് വ്യാപനം തടയുന്നതിനായുള്ള നിയന്ത്രണങ്ങളും നിലവില്‍ വന്നു. ബാറുകളും റസ്റ്റോറന്റുകളും പബ്ബുകളും അടക്കമുള്ള ഹോസ്പിറ്റാലിറ്റി മേഖലയും എല്ലാ ഇന്‍ഡോര്‍ ഇവന്റുകളും ഇന്നു മുതല്‍ രാത്രി എട്ടു മണിക്ക് ശേഷം പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. ഇന്‍ഡോര്‍ ഇവന്റുകളില്‍ ഉള്‍ക്കൊള്ളാവുന്ന ആളുകളുടെ 50 ശതമാനോ അല്ലെങ്കില്‍ 1000 ആളുകളോ ഇതില്‍ ഏതാണോ കുറവ് അത്രയും പേരെയെ പ്രവേശിപ്പിക്കാന്‍ പാടുള്ളു. ഔട്ട് ഡോര്‍…
ക്രിസ്മസിനെ വരവേല്ക്കാല് നാവില്‍ കൊതിയൂറും തനിനാടന്‍ രുചി വൈവിധ്യങ്ങളുമായി റോയല്‍ കേറ്ററിംഗ്
മണ്ണിലും മനസ്സിലും മഞ്ഞുപെയ്യുന്നതിനൊടൊപ്പം ഗൃഹാതുരത്വത്തിന്റെ കുളിരോര്‍മ്മകളും പെയ്തിറങ്ങുന്ന ക്രിസ്മസ് ദിനത്തിലെ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ നാവില്‍ കൊതിയൂറുന്ന നാടന്‍ വിഭങ്ങളുടെ കലവറയൊരുക്കുകയാണ് റോയല്‍ കേറ്ററിംഗ്. കൈപ്പുണ്യവും പാരമ്പര്യവും ഒത്തുചേരുമ്പോള്‍ രുചിക്കൂട്ടൂകളുടെ അത്ഭുതം വിരിയുന്ന വിഭങ്ങളുടെ ഒരു നിര തന്നെയാണ് റോയല്‍ കേറ്ററിംഗ് നിങ്ങള്‍ക്കായി ഒരുക്കുന്നത്. രുചിക്കൂട്ടുകളുടെ വൈവിധ്യങ്ങള്‍ ചോര്‍ന്നൊരുങ്ങുന്ന ക്രിസ്മസ് ഡിന്നര്‍ പാക്കേജാണ് ഏറ്റവും ആകര്‍ഷണിയം. വായില്‍ കപ്പലോടുന്ന കുറത്തിക്കോഴിയും കേരളാ പൊറോട്ടയും താമരശേരി താറാവ് കറിയും ഇത്തവണത്തെ ക്രിസ്മസിന് കൊഴുപ്പേകുമെന്നതില്‍ സംശയമില്ല. പേരില്‍ തന്നെ പ്രൗഢി വിളിച്ചേതുന്ന ഡി്ങ്കിരി മട്ടറും അച്ചായന്‍സ് ചിക്കന്‍ പിരട്ടും ഒപ്പം നല്ല വയനാടന്‍ ബീഫ് കറിയും റോയല്‍ കേറ്ററിംഗില്‍ നിങ്ങളെ കാത്തിരിക്കുന്നു, രുചികരമായ ചോക്ലേറ്റ് പുഡ്ഡിഗും പുത്തന്‍ അനുഭവമാകും. വളരെ കുറഞ്ഞ ചിലവിലാണ് ഈ വിഭവങ്ങള്‍ നിങ്ങളുടെ മേശപ്പുറത്തെത്തുന്നതെന്നതാണ് മറ്റൊരു പ്രത്യേകത. സിംഗിള്‍ പാക്കിന് 25 യൂറോയും ഫാമിലി പാക്കിന് 85…
പുത്തന്‍ തൊഴിലവസരങ്ങളുമായി ടെക് കമ്പനി ഇന്റര്‍കോം
ടെക്നോളജി കമ്പനിയായ ഇന്റര്‍കോം പുതിയ തൊഴിലവസരങ്ങളൊരുക്കുന്നു. 150 പേരെ പുതുതായി നിയമിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അടുത്ത് ഒരു വര്‍ഷത്തിനുള്ളിലാണ് 150 പേര്‍ക്ക് നിയമനം നല്‍കുന്നത്. ഇതോടെ ഡബ്ലിനില്‍ കമ്പനിയുടെ ജീവനക്കാരുടെ എണ്ണം 400 ആയി മാറും. മാര്‍ക്കറ്റിംഗിനും കസ്റ്റമര്‍ കെയറിനും സഹായിക്കുന്ന വിധത്തിലുള്ള ആശയവിനിമയ സോഫ്റ്റ് വെയറുകള്‍ ബിസിനസ് സ്ഥാപനങ്ങള്‍ക്ക് നല്കുന്ന കമ്പനിയാണ് ഇന്റര്‍കോം. 2011 ലാണ് കമ്പനി പ്രവര്‍ത്തനമാരംഭിച്ചത്. ഇന്റര്‍ കോം വികസിപ്പിച്ചെടുത്ത സോഫ്റ്റ് വെയറുകള്‍ ആമസോണ്‍ , ഫേസ്ബുക്ക് മൈക്രോസോഫ്റ്റ് എന്നിവയടക്കം 25000 ത്തോളം കമ്പനികള്‍ ഉപയോഗിക്കുന്നുണ്ട്. ആഗോളതലത്തില്‍ ആയിരത്തിലധികം ജീവനക്കാരാണ് കമ്പനിയിലുള്ളത്. അയര്‍ലണ്ടിന് പുറമേ സാന്‍ ഫ്രാന്‍സീസ്കോ , ചിക്കാഗോ, ലണ്ടന്‍, സിഡ്നി, എന്നിവിടങ്ങളിലാണ് കമ്പനിക്ക് ഓഫീസ് ഉള്ളത്. Share This News