ലീവിംഗ് സര്‍ട്ടിഫിക്കറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക തീരുമാനവുമായി സര്‍ക്കാര്‍. ഈ വര്‍ഷം ലീവിംഗ് സര്‍ട്ടിഫിക്കറ്റ് പരീക്ഷയ്ക്കും. ജൂണിയര്‍ സൈക്കിള്‍ എക്സാമിനുമുള്ള പരീക്ഷാ ഫീസ് ഒഴിവാക്കി. വിദ്യാഭ്യാസ മന്ത്രി നോര്‍മാ ഫോളിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രസ്താവനയിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ലീവിംഗ് സര്‍ട്ടിഫിക്കറ്റിനായുള്ള പരീക്ഷാ ഫീസ് 116 യൂറോയും ജൂണിയര്‍ സൈക്കിള്‍ പരീക്ഷാ ഫാസ് 109 യൂറോയുമായിരുന്നു അടയ്ക്കേണ്ടിയിരുന്നത് ഇതാണ് ഇത്തവണ വിദ്യാഭ്യാസ വകുപ്പ് ഒഴിവാക്കിയിരിക്കുന്നത്. ഹൈബ്രിഡ് എക്സാം ഓപ്ഷന് ഒഴിവാക്കിയതായി കഴിഞ്ഞ ദിവസം സര്‍ക്കാര്‍ അറിയിച്ചിരുന്നു. 2021 നെ അപേക്ഷിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന ഗ്രേഡുകളില്‍ കുറവ് വരില്ലെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്. അതായത്. മുമ്പ് ലഭിച്ചിരുന്ന അതേ രീതിയില്‍ തന്നെ H1s, H2s ഗ്രേഡുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും. പരീക്ഷകളുടെ ടൈം ടേബിളുകളും ഉടന്‍ ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. Share This News
പ്രൈം മെമ്പര്‍ഷിപ്പ് ഫീസ് ഉയര്‍ത്തി ആമസോണ്‍
കടുത്ത പ്രതിസന്ധികള്‍ക്കിടയിലും 2021 അവസാന പാദത്തില്‍ ആമസോണ്‍ മികച്ച ലാഭമാണ് നേടിയത്. മുന്‍ പാദത്തെ അപേക്ഷിച്ച് ഏകദേശം ഇരട്ടിയോളമായിരുന്നു ഇത് . ലാഭം നേടിയെങ്കിലും പ്രൈം മെമ്പര്‍ഷിപ്പ് ഫീസ് ഉയര്‍ത്താനാണ് ഇ കൊമേഴ്സ് ഭീമനായ ആമസോണിന്റെ നീക്കം. വലിയ തോതിലുള്ള വര്‍ദ്ധനവാണ് ഫീസിനത്തില്‍ ഉണ്ടാകുന്നതെന്നാണ് സൂചനകള്‍. 119 ഡോളറായിരുന്ന പ്രൈം മെമ്പര്‍ഷിപ്പിന്റെ വാര്‍ഷീക ഫീസ് 139 ഡോളറായിട്ടാണ് ഉയര്‍തത്തിയിരിക്കുന്നത്. അതായത് ഏകദേശം 88 പൗണ്ടില്‍ നിന്നും 102 പൗണ്ടിലേയ്ക്ക് ഉയരും. 2018 നു ശേഷം ആദ്യമായാണ് ആമസോണ്‍ ഇത്രയധികം വര്‍ദ്ധനവ് വരുത്തിയിരിക്കുന്നത്. Share This News
കണക്ടഡ് ഹെല്‍ത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അവസരം
അയര്‍ലണ്ടില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അവസരങ്ങളൊരുക്കി കണക്ടഡ് ഹെല്‍ത്ത്. അഞ്ഞൂറോളം പേരെയാണ് കമ്പനി പുതുതായി നിയമിക്കാനൊരുങ്ങുന്നത്. കെയര്‍ അസിസ്റ്റന്റുമാരുടേതാണ് കൂടുതല്‍ ഒഴിവുകളും. കമ്മ്യൂണിറ്റി ഹോം കെയര്‍, നഴ്സിംഗ് ഹോമുകള്‍ എന്നിവിടങ്ങളിലാണ് അവസരങ്ങളധികവും. മാനേജ്മെന്റ് , അഡ്മിനിസ്ട്രേഷന് തസ്തികകളിലും ഒഴിവുകളുണ്ട്. അടുത്ത ഒമ്പത് മാസത്തിനുള്ളില്‍ തന്നെ നിയമനങ്ങള്‍ പൂര്‍ത്തിയാക്കാനാണ് പദ്ധതി. ഡബ്ളിനില്‍ കമ്പനി പുതിയ ഓഫീസും തുടങ്ങിയിട്ടുണ്ട്. Share This News
ലീവിംഗ് സര്‍ട്ടിഫിക്കറ്റ് പരീക്ഷയില്‍ ചോദ്യങ്ങള്‍ കുറയും
രാജ്യത്തെ ലീവിംഗ് സര്‍ട്ടിഫിക്കറ്റ് പരീക്ഷയില്‍ നിര്‍ണ്ണായക മാറ്റം വരുത്തി സര്‍ക്കാര്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ ചോദ്യങ്ങളുടെ എണ്ണം കുറയുമെന്നാണ് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ നടന്നതുപോലെ ഹൈബ്രിഡ് പരീക്ഷ ഇക്കുറി ഉണ്ടാവില്ലെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഐറീഷ് ഓറല്‍ നേരത്തെ 20 ടോപ്പിക്കുകളുണ്ടായിരുന്നത് പത്തായി ചുരുക്കിയിട്ടുണ്ട്. സ്പാനീഷില്‍ നേരത്തെയുണ്ടായിരുന്ന അഞ്ച് റോള്‍ പ്ലേകള്‍ മൂന്നായും ചുരുക്കി. കണക്കില്‍ ഒന്നും രണ്ടും പേപ്പറുകളില്‍ ആറ് ചോദ്യങ്ങളെ ഉണ്ടാവൂ നേരത്തെ ഇത് പത്തായിരുന്നു. ഇംഗ്ലീഷ് ഹയര്‍ ലെവല്‍ പേപ്പറില്‍ നേരത്തെ മൂന്ന് സെക്ഷനുകള്‍ക്ക് ഉത്തരം നല്‍കണമായിരുന്നു ഇത്തവണ ഇത് രണ്ട് സെക്ഷനുകള്‍ക്ക് മതിയാകും. ബയോളജിയില്‍ എട്ട് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കിയാല് മതിയാകും. Share This News
Accommodation wanted in Limerick
My name is Joel Varghese. I am a student at Griffith College Limerick. I need an accommodation of sharing near to my college area. Single or double are accepted, and a kitchen that’s all. Provide me with an affordable rate. My contact number : 0892311089 Thank you Joel Varghese . Share This News
രാജ്യത്ത് പെന്ഷന് പ്രായം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉയര്‍ത്താന്‍ ശുപാര്‍ശ
രാജ്യത്ത് പെന്ഷന് പ്രായം തത്ക്കാലം 66 ല്‍ തന്നെ നിലനിര്‍ത്താന്‍ ശുപാര്‍ശ . സര്‍ക്കാര്‍ നിയോഗിച്ച സാമൂഹ്യ സുരക്ഷാ കമ്മിറ്റിയാണ് ഇതുി സംബന്ധിച്ച ശുപാര്‍ശ നല്‍കിയത്. തൊഴില്‍ കാരാറുകളിലെ നിര്‍ബന്ധിത റിട്ടയര്‍മെന്റ് എന്ന നിബന്ധന എടുത്തു മാറ്റണമെന്നും കമ്മിറ്റിയുടെ ശുപാര്‍ശയിലുണ്ട് . 66 വയസ്സ് കഴിയുമ്പോഴേയ്ക്കും ഒരു വ്യക്തി ശാരീരികമായും മാനസീകമായും കൂടുതല്‍ സമ്മര്‍ദ്ദങ്ങള്‍ നേരിട്ട് ജോലി ചെയ്യാന്‍ കഴിയാതെ വരുന്നുവെന്നാണ് കമ്മിറ്റിയുടെ വിലയിരുത്തല്‍. 2028 മുതല്‍ ഓരോ വര്‍ഷവും പെന്ഷന് പ്രായം മൂന്ന് മാസം വീതം ഉയര്‍ത്തണമെന്നും കമ്മിറ്റിയുചെ ശുപാര്‍ശയിലുണ്ട്. ഇങ്ങനെ വന്നാല്‍ 2031 ആകുമ്പോളേയ്ക്കും പെന്ഷന് പ്രായം 67 ആകും. 2039 ല്‍ 68 വയസ്സാകുന്ന രീതിയില്‍ 2031 മുതല്‍ വീണ്ടും ഓരോ രണ്ട് വര്‍ഷവും മൂന്നുമാസം വീതം പെന്ഷന് പ്രായം ഉയര്‍ത്തും. Share This News
കുട്ടികളുള്ള വണ്ടിയില്‍ പുകവലി പാടില്ല ; നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ പുതിയ നിയമം
പുകവലി സംബന്ധിച്ച് നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ പുതിയ നിയമം നിലവില്‍ വന്നു. കുട്ടികളുടെ സാന്നിധ്യമുള്ള വാഹനങ്ങളില്‍ പുകവലിക്കുന്നത് ഇനിയിവിടെ കുറ്റകരമാണ്. അയര്‍ലണ്ടിന്റെയും ഇംഗ്ലണ്ടിന്റേയും പാത പിന്തുടര്ന്നാണ് നോര്‍ത്തേണ്‍ അയര്‍ലണ്ടും ഈ നിയമം നടപ്പിലാക്കിയിരിക്കുന്നത്. പുകവലിയുടെ ദോഷങ്ങളില്‍ നിന്നും കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നോര്‍ത്തേണ്‍ അയര്‍ലണ്ടും ഈ നിയമം നടപ്പിലാക്കിയത്. കുട്ടികളുടെ സാന്നിധ്യമുള്ള വാഹനങ്ങളില്‍ പുകവലിക്കുന്നവരും പുക വലിക്കുന്നത് തടയാത്ത ഡ്രൈവര്‍മാരും ഈ വിഷയത്തില്‍ കുറ്റക്കാരായിരിക്കും. ഉയര്‍ന്ന തുകയായിരിക്കും ഈ വിഷയത്തില്‍ പെനാല്‍റ്റിയായി ഈടാക്കുക. ഇ-സിഗരറ്റടക്കമുള്ളവ കുട്ടികള്‍ക്ക് വില്‍ക്കുന്നതും ഇനി മുതല്‍ ശക്തമായ ശിക്ഷ ലഭിക്കുന്ന കുറ്റമായിരിക്കും. Share This News
അയര്‍ലണ്ട് യാത്രക്കാര്‍ ശ്രദ്ധിക്കുക ;വാക്സിന് സര്‍ട്ടിഫിക്കറ്റ് നിബന്ധനകളില്‍ മാറ്റം
അയര്‍ലണ്ടിലേയ്ക്കുള്ള യാത്രാ നിബന്ധനകളില്‍ സര്‍ക്കാര്‍ മാറ്റം വരുത്തി. പ്രൈമറി വാക്സിനഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ സമയപരിധിയിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. ഫെബ്രുവരി 1 മുതല്‍ പ്രൈമറി വാക്സിനേഷനിലെ അവസാന ഡോസ് സ്വീകരിച്ചിട്ട് 270 ദിവസങ്ങള്‍ കഴിഞ്ഞാല്‍ വാക്സിന് സര്‍ട്ടിഫിക്കറ്റ് അംഗീകരിക്കില്ല. എന്നാല്‍ ബൂസ്റ്റര്‍ ഡോസ് വാക്സിനുകള്‍ക്ക് നിലവില്‍ സമയപരിധി തീരുമാനിച്ചിട്ടില്ല. വാക്സിന് സ്വീകരിച്ച ശേഷം 14 ദിവസം കഴിഞ്ഞ സര്‍ട്ടിഫിക്കറ്റുകള്‍ക്കാണ് അംഗീകാരം നല്‍കുക. ഈ നിബന്ധനകള്‍ പ്രകാരം വാക്സിന് സ്വീകരിച്ചതിന്റേയോ കോവിഡ് മുക്തരായതിന്റെയോ രേഖകള്‍ കൈവശമില്ലെങ്കില്‍ നെഗറ്റീവ് കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. Share This News
അനധികൃത താമസക്കാര്‍ക്ക് രേഖകള്‍ ശരിയാക്കാന്‍ ഇന്ന് മുതല്‍ അപേക്ഷിക്കാം
മറ്റു രാജ്യങ്ങളില്‍ നിന്നും അയര്‍ലണ്ടിലെത്തി കൃത്യമായ രേഖകള്‍ കൈവശമില്ലാത്തതിനാല്‍ ഇതുവരെ നിയമപരമായി താമസാനുമതി ലഭിക്കാത്തവര്‍ക്ക് ഇന്നുമുതല്‍ ഇതിനായി അപേക്ഷിക്കാം. തുടര്‍ച്ചയായി നാല് വര്‍ഷം അയര്‍ലണ്ടില്‍ താമസിച്ചവര്‍ക്കാണ് പ്രത്യേക പദ്ധതിയിലൂടെ സര്‍ക്കാര്‍ താസമാനുമതിക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ അവസരമൊരുക്കിയിരിക്കുന്നത്. നാല് വര്‍ഷത്തിനിടയില്‍ പരമാവധി 90 ദിവസം അടിയന്തര ആവശ്യങ്ങള്‍ക്ക് രാജ്യം വിട്ടു നിന്നിട്ടുണ്ടെങ്കിലും അപേക്ഷിക്കുന്നതില്‍ തടസ്സമില്ല. 3000 കുട്ടികളടക്കം 17000 ആളുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. അപേക്ഷകര്‍ക്ക് തങ്ങളുടെ പങ്കാളിയേയും 23 വയസ്സുവരെയുള്ള മക്കളെയും അപേക്ഷയില്‍ ഉള്‍പ്പെടുത്താം. അംഗീകരിക്കപ്പെടുന്ന അപേക്ഷകര്‍ക്ക് അയര്‍ലണ്ടില്‍ താമസിക്കുന്നതിനും ജോലി ചെയ്യുന്നതിനുമുള്ള അനുവാദവും ഭാവിയില്‍ പൗരത്വത്തിനുള്ള അവസരവും ലഭിക്കുന്നതാണ്. ജൂലൈ 31 വരെയാണ് ഓണ്‍ലൈനായി അപേക്ഷകള്‍ സ്വീകരിക്കുന്നത്. ഒരാള്‍ തന്നെ അപേക്ഷിക്കുന്നതിന് 550 യൂറോയും കുടുംബമായുള്ള അപേക്ഷകള്‍ക്ക് 700 യൂറോയുമാണ് ഫീസ്. Share This News
നഴ്സിംഗ് ഹോം സന്ദര്‍ശനങ്ങള്‍ക്ക് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശം
രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നഴ്സിംഗ് ഹോം സന്ദര്‍ശനങ്ങള്‍ക്ക് പുതിയ മാര്‍ഗ്ഗരേഖ നിലവില്‍ വന്നു. നഴ്സിംഗ് ഹോമുകളില്‍ കഴിയുന്നവരുടെ സുരക്ഷയെ കരുതി ഏര്‍പ്പെടുത്തിയിരുന്ന കര്‍ശന നിര്‍ദ്ദേശങ്ങളില്‍ ഇളവ് വരുത്തിയാണ് പുതിയ മാര്‍ഗ്ഗരേഖ പുറപ്പെടുവിച്ചിരിക്കുന്നത്. ഫെബ്രുവരി എട്ടുമുതല്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ നിലവില്‍ വരും. പുതിയ നിര്‍ദ്ദശം അനുസരിച്ച് നഴ്സിംഗ് ഹോമുകളില്‍ കഴിയുന്നവര്‍ക്ക് ഒരു ദിവസം രണ്ട് സന്ദര്‍ശകരെ അനുവദിക്കും. ഈ സന്ദര്‍ശകരെ കൂടാതെ ഒരു സഹായിയേയും താമസക്കാര്‍ക്ക് നിര്‍ദ്ദേശിക്കാം. ഈ സഹായിക്ക് നഴ്സിംഗ് ഹോമില്‍ പ്രവേശിക്കുന്നതിന് ബന്ധപ്പെട്ടയാളെ സന്ദര്‍ശിക്കുന്നതിനും യാതൊരു നിയന്ത്രണങ്ങളും ബാധകമായിരിക്കില്ല. എന്നാല്‍ നഴ്സിംഗ് ഹോമിലെ ജീവനക്കാര്‍ എടുക്കുന്ന പിസിആര്‍ ടെസ്റ്റ് ഉള്‍പ്പെടെയുള്ള എല്ലാ സുരക്ഷാ മുന്‍കരുതലുകളും ഈ സഹായിയും എടുക്കേണ്ടതാണ്. എച്ച്എസ്ഇയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് പുറമേ ഓരോ നഴ്സിംഗ് ഹോമുകളും പുറത്തിറക്കിയിരിക്കുന്ന തങ്ങളുടേതായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സന്ദര്‍ശകര്‍ പാലിക്കേണ്ടതാണ്. Share This News