നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ അഞ്ച് വയസ്സുമുതല്‍ പതിനഞ്ച് വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ഇപ്പോള്‍ വാക്സിനേഷനായി രജിസ്റ്റര്‍ ചെയ്യാം. ജോയിന്റ് കമ്മിറ്റി ഓഫ് വാക്സിനേഷന് ആന്‍ഡ് ഇമ്മ്യൂണൈസേഷന്റെ നിര്‍ദ്ദേശാനുസരണമാണ് വാക്സിന് നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. കഴിഞ്ഞ ഡിസംബറില്‍ സര്‍ക്കാര്‍ മറ്റ് രോഗങ്ങളുളള കുട്ടികള്‍ക്കും കോവിഡ് വന്നാല്‍ കൂടുതല്‍ അപകട സാധ്യതയുള്ള കുട്ടികള്‍ക്കും വാക്സിനേഷന് ആരംഭിച്ചിരുന്നു. ഇതിന് ശേഷമാണ് ഇപ്പോള്‍ അഞ്ച് വയസ്സിനും 11 വയസ്സിനും ഇടയിലുള്ള എല്ലാവര്ക്കും കോവിഡ് വാക്സിന് നല്കാന് തീരുമാനിച്ചിരിക്കുന്നത്. ഫൈസര്‍ വാക്സിനാണ് ഇവര്‍ക്കു നല്‍കുക. പത്ത് മൈക്രോഗ്രാമിന്റെ രണ്ട് ഡോസുകളാവും നല്‍കുക. രണ്ട് ഡോസുകള്‍ക്കുമിടയില്‍ 12 ആഴ്ചത്തെ ഇടവേളയാണ് നിശ്ചയിച്ചിരിക്കുന്നത്. Share This News
ഏഴ് കൗണ്ടികളില്‍ കൊടുങ്കാറ്റിന് സാധ്യത ; ഓറഞ്ച് അലര്‍ട്ട്
വെള്ളിയാഴ്ച അയര്‍ലണ്ടില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇതേ തുടര്‍ന്ന് ഏഴ് കൗണ്ടികളില്‍ വെള്ളിയാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. യൂനൈസ് എന്നാണ് ഈ കാറ്റിന് പേരിട്ടിരിക്കുന്നത്. ക്ലെയര്‍, കോര്‍ക്ക്, കെറി, ലിമെറിക്, വാട്ടര്‍ഫോര്‍ഡ് , ഗാല്‍വേ. വാക്സ് ഫോര്‍ഡ് എന്നീ കൗണ്ടികളിലാണ് നിലവില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന കൗണ്ടികള്‍. ചില സ്ഥലങ്ങളില്‍ മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിക്കാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. വെള്ളിയാഴ്ച രാവിലെ അഞ്ച് മണിമുതല്‍ 11 വരെയാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വെള്ളിയാഴ്ച വെളുപ്പിനെ ഒരുമണിമുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുമണിവരെ മഴമുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. യെല്ലോ അലര്‍ട്ടാണ് മഴയുടെ കാര്യത്തില്‍ നല്‍കിയിരിക്കുന്നത്. കാറ്റിനൊപ്പം മഴയ്ക്കും ശക്തമായ മഞ്ഞുവീഴ്ചയ്ക്കുമുള്ള സാധ്യതയും കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പില്‍ ഉണ്ട്. Share This News
എത്ര നാള് മാസ്ക് ധരിക്കണം ; തീരുമാനം ഉടന്‍
രാജ്യത്ത് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാസ്ക് നിലവില്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ്. ലോകത്ത് ചില രാജ്യങ്ങള്‍ ഇതിനകം തന്നെ മാസ്ക് ഒഴിവാക്കി കഴിഞ്ഞു. അയര്‍ലണ്ടില്‍ മാസ്ക് എത്രനാള്‍ ധരിക്കേണ്ടി വരും എന്നത് സംബന്ധിച്ച് ഉടന്‍ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഉടന്‍ ചേരും. ഇവര്‍ പ്രധാനമായും പരിഗണിക്കുന്നത്. സ്കൂളുകളിലെ വിഷയമാണ്. അഞ്ച് വയസ്സിന് മുകളിലേയ്ക്കുള്ള കുട്ടികള്‍ക്ക് വാക്സിന് സ്വീകരിക്കാനുള്ള അവസരമുള്ളതിനാല്‍ സ്കൂളുകളില്‍ മാസ്ക് ഈ മാസത്തോടെ ഒഴിവാക്കും എന്നാണ് കരുതുന്നത്. മാസ്ക് എല്ലാ സ്ഥലങ്ങളിലും ഒഴിവാക്കുന്നതിനെ കുറിച്ച് ചര്‍ച്ചകളുണ്ടെങ്കിലും ഇക്കാര്യത്തില്‍ എതിര്‍പ്പുകളും ഉണ്ട്. മാത്രമല്ല ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. NPHET ന്റെ ഭാഗത്തു നിന്നുള്ള ശുപാര്‍ശകളും ഈ വിഷയത്തില്‍ ഏറെ പ്രാധാന്യത്തോടെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്. Share This News
ബൂസ്റ്റര്‍ ഡോസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തവര്‍ ഇനിയും
അയര്‍ലണ്ടില്‍ പ്രൈമറി വാക്സിനേഷന് പൂര്‍ത്തിയാക്കി നിശ്ചിത കാലാവധിയ്ക്ക് ശേഷം കോവിഡിനെതിരായ ബൂസ്റ്റര്‍ ഡോസ് വാക്സിന് എടുത്തവരില്‍ ഇനിയും സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തവരുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. പുറത്തു വന്ന കണക്കുകള്‍ പ്രകാരം ഏകദേശം 40,000 ത്തോളം ആളുകള്‍ക്ക് ഇതുവരെ വാക്സിന് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചിട്ടില്ല. വിദേശയാത്രയ്ക്കൊരുങ്ങുന്നവര്‍ക്കാണ് ഇത് ഏറ്റവും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. വിദേശയാത്രകള്‍ക്ക് എല്ലാം തന്നെ വാക്സിന് സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമാണ്. പ്രൈമറി വാക്സിനേഷന് സര്‍ട്ടിഫിക്കറ്റിന് രണ്ടാം ഡോസിന് ശേഷം 9 മാസമാണ് കാലാവധിയുള്ളത്. 27 ലക്ഷത്തോളം പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചുകഴിഞ്ഞു. വാക്സിനെടുത്തവര്‍ ഇ-മെയില്‍ അഡ്രസ് തെറ്റായി നല്കിയതോ അല്ലെങ്കില്‍ വാക്സിന് എടുത്ത കേന്ദ്രങ്ങളില്‍ നിന്നും അപ്ഡേഷന് ലഭിക്കാത്തതോ ആണ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത് വൈകാന്‍ കാരണമെന്നാണ് എച്ച്എസ്ഇയുടെ വീശദീകരണം. Share This News
വര്‍ക്ക് പെര്‍മിറ്റുകള്‍ വൈകുന്നതായി വീണ്ടും ആക്ഷേപം
രാജ്യത്ത് വര്‍ക്ക് പെര്‍മിറ്റുകള്‍ക്ക് അപേക്ഷനല്കിയാല് ലഭിക്കാന്‍ ഏറെ കാലതാമസം എടുക്കുന്നതായി ആക്ഷേപം. മുന്‍പ് കാര്യങ്ങള്‍ സാധാരണ ഗതിയില്‍ മുന്നോട്ട് പോയിരുന്നപ്പോള്‍ ആറ് ആഴ്ച കൊണ്ട് വര്‍ക്ക് പെര്‍മിറ്റുകള്‍ ലഭിക്കുമായിരുന്നു. ഈ സ്ഥാനത്ത് ഇപ്പോള്‍ മാസങ്ങളായാലും വര്‍ക്ക്പെര്‍മിറ്റുകള്‍ ലഭിക്കാത്ത അവസ്ഥയാണ്. ഈ കാലതാമസം വിവിധ രാജ്യങ്ങളില്‍ നിന്നും വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷിക്കുന്നവര്‍ക്കും അതിലുപരി രാജ്യത്തെ ബിസിനസ്സുകാര്‍ക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്. വര്‍ക്ക് പെര്‍മിറ്റ് നല്കുന്ന ഡിവിഷനില്‍ കൂടുതല്‍ ആളുകളെ നിയമിച്ചും നിലവിലുള്ളവര്‍ക്ക് ഓവര്‍ ടൈം നല്‍കിയും കെട്ടിക്കിടക്കുന്ന അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നിട്ടും വര്‍ക്ക് പെര്‍മിറ്റുകളുടെ കാലതാമസം കുറഞ്ഞിട്ടില്ല. Share This News
വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഐഇഎല്‍ടിഎസിന് പകരം ഡുവോലിംഗോ പാസ്സായാല്‍ മതി
അയര്‍ലണ്ടില്‍ വിവിധ കോഴ്സുകള്‍ പഠിക്കാന്‍ എത്തുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് സന്തോഷവാര്‍ത്ത. ഇവര്‍ക്ക് ഐഇഎല്‍ടിഎസ് നേരത്തെ നിര്‍ബന്ധമായിരുന്നു. ഇപ്പോള്‍ ഇതിന് പകരം മറ്റൊരു ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റായ ഡുവോലിംഗോ പാസ്സായാലും മതി. ലോകമെമ്പാടും എതാണ്ട് 12,000 നഗരങ്ങളില്‍ ഡുവോലിംഗോ ടെസ്റ്റ് നടത്തുന്നുണ്ട്. ഐഇഎല്ടിഎസിനേക്കാളും എളുപ്പമാണ് ഈ പരീക്ഷയെന്നാണ് വിലയിരുത്തല്‍. ഐഇഎല്‍ടിഎസ് പെന്‍ ആന്‍ഡ് പേപ്പര്‍ ബെയ്സ്ഡ് ടെസ്റ്റാണെങ്കില്‍ ഡുവോലിംഗോ ഓണ്‍ലൈനായാണ് നടത്തുന്നത്. ഡുവാലിംഗോ കൂടാതെ ഐഇഎല്‍ടിഎസ് , ടിഒഇഎഫ്എല്‍ എന്നിവയുള്‍പ്പെടെ പന്ത്രണ്ടോളം ഇംഗ്ലീഷ് ടെസ്റ്റുകള്‍ക്ക് നിലവില്‍ അയര്‍ലണ്ടില്‍ അനുമതിയുണ്ട്. ഡുവോലിംഗോ ഇപ്പോള്‍ വിവിധ ലോകമെമ്പാടുമുള്ള സര്‍വ്വകലാശാലകളും രാജ്യങ്ങളും അംഗീകരിച്ച് വരികയാണ്. ചില രാജ്യങ്ങളില്‍ മൈഗ്രേഷനും ഡുവോലിഗോ അംഗീകരിക്കാനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്. Share This News
Accommodation Needed in Lucan
Hi All, I am a Staff Nurse. We are looking for an urgent accommodation as long term/short term (min: 1month)for a family which includes husband,wife and two kids in Dublin (D6,8,12 Lucan, Tallaght). Any leads would be highly appreciated. Thank you. Please Contact: 089 263 1782 Jisna . Share This News
യൂറോപ്പ് യുദ്ധഭീതിയില്‍ ; യുക്രൈനിലെ ഐറിഷ് പൗരന്മാരോട് രാജ്യം വിടാന്‍ നിര്‍ദ്ദേശം
മറ്റൊരു യുദ്ധത്തിന്റെ കാര്‍മേഘങ്ങള്‍ യൂറോപ്പിന്റെ ആകാശത്ത് ഉരുണ്ടുകൂടിയിരിക്കുകയാണ്. ഏത് നിമിഷവും റഷ്യ യുക്രൈനെ ആക്രമിച്ചേക്കാമെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച് അമേരിക്കയുടെ മുന്നറിയിപ്പ്. റഷ്യയുടെ ഭാഗത്തു നിന്നൊരാക്രമണം ഉണ്ടായാല്‍ കൈയ്യും കെട്ടിയിരിക്കില്ല എന്ന് അമേരിക്കയും വ്യക്തമാക്കി കഴിഞ്ഞു. അതുകൊണ്ടു തന്നെ സാഹചര്യങ്ങള്‍ യുദ്ധത്തിലേയ്ക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നത്. യുക്രൈനിലുള്ള എല്ലാ ഐറീഷ് പൗരന്മാരോടും ഉടനടി രാജ്യം വിടാന്‍ അയര്‍ലണ്ട് സര്‍ക്കാരും നിര്‍ദ്ദേശം നല്കി കഴിഞ്ഞു. യൂറോപ്യന്‍ യൂണിയനിലേയും പുറത്തുള്ള സഖ്യങ്ങളിലേയും രാജ്യങ്ങളോട് കൂടിയാലോചിച്ച ശേഷമാണ് അയര്‍ലണ്ട് സര്‍ക്കാര്‍ നിര്‍ണ്ണായക മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. യുക്രൈനിലെ എംബസിയില്‍ ഇപ്പോള്‍ അത്യാവശ്യ ജോലിക്കാര്‍ മാത്രമാണുള്ളത്. അടിയന്തര സഹായം ആവശ്യമുള്ളവര്‍ +353-1-4082000 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും ആരും യുക്രൈനിലേയ്ക്ക് യാത്ര ചെയ്യരുതെന്നും അവിടെയുള്ള പൗരന്മാര് ലഭ്യമായ കൊമേഴ്സ്യല്‍ വിമാനങ്ങളില്‍ ഉടനടി രാജ്യം വിടണമെന്നുമാണ് അയര്‍ണ്ടിന്റെ നിര്‍ദ്ദേശം. Share This News
കോളേജ് വിദ്യാര്‍ത്ഥികളുടെ വാര്‍ഷിക ഫീസില്‍ ഇളവ് അനുവദിച്ചേക്കും
അയര്‍ലണ്ടില്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ വാര്‍ഷികഫീസില്‍ ഇളവ് നല്കാന് സര്‍ക്കാര്‍ ആലോചിക്കുന്നു. വിദ്യാഭ്യാസമന്ത്രി സിമോണ്‍ ഹാരീസാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ 3000 യൂറോയാണ് ഒരു വിദ്യാര്‍ത്ഥിയില്‍ നിന്നും ഈടാക്കുന്നത്. ഇത് കുടുംബങ്ങള്‍ക്ക് ബുദ്ധിമുട്ടാകുന്നു എന്ന തിരിച്ചറിവിനെ തുടര്‍ന്നാണ് ഫീസില്‍ ഇളവ് അനുവദിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. രണ്ട് കോളേജ് വിദ്യാര്‍ത്ഥികളുള്ള ഒരു വീട്ടില്‍ നാല് വര്‍ഷം കൊണ്ട് 24,000 യൂറോ ഫീസായി അടയ്ക്കേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് മന്ത്രി എടുത്തു പറഞ്ഞു. കോവിഡ് പ്രതിസന്ധിക്ക് ശേഷം സാമ്പത്തികമേഖലയില്‍ ഇതുവരെ പഴയ പ്രതാപത്തിലേയ്ക്ക് തിരിച്ചെത്തിയിട്ടില്ല. മാത്രമല്ല ജീവിത ചെലവുകളഉം വര്‍ദ്ധിക്കുകയാണ്. ഈ സാഹചര്യത്തില്‍ കോളേജ് ഫീസില്‍ ഇളവ് ലഭിക്കുന്നത് രക്ഷിതാക്കള്‍ക്ക് വലിയ കൈത്താങ്ങായിരിക്കും. Share This News
സിക്ക് ലീവ് സ്കീം ; ഇനി വേണ്ടത് മന്ത്രിസഭയുടെ അംഗീകാരം
രാജ്യത്ത് സര്‍ക്കാര്‍ നേരത്തെ തന്നെ പ്രഖ്യാപിച്ച ശമ്പളത്തോടുകൂടിയ സിക്ക് ലീവ് പദ്ധതിയ്ക്ക് പാര്‍ലമെന്റി സമതി അംഗീകാരം നല്കി. ഇനി മന്ത്രിസഭ കൂടി അനുമതി നല്കിയാല് പദ്ധതി പ്രാബല്ല്യത്തില്‍ വരും. കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു ഈ പദ്ധതി പ്രഖ്യാപിച്ചത്. ഇത് പ്രാബല്ല്യത്തില്‍ വരുന്നതോടെ രാജ്യത്തെ എല്ലാവിധ തൊഴിലാളികള്‍ക്കും ശമ്പളത്തോട് കൂടിയ അവധി ലഭിക്കും. ഈ സ്കീമിന് അംഗീകാരം ലഭിച്ചാല്‍ 2022 ല്‍ മൂന്ന് സിക്ക് ലീവുകള്‍ ലഭിക്കും. 2023 ല്‍ അഞ്ച് സിക്ക് ലീവുകളും 2024 ല്‍ ഏഴ് സിക്ക് ലീവുകളും 2025 ല്‍ ഇത് പത്ത് സിക്ക് ലീവുകളും ലഭിക്കും. ഇങ്ങനെ നാല് വര്‍ഷങ്ങള്‍ കൊണ്ട് എല്ലാ തൊഴിലാളികള്‍ക്കും വര്‍ഷം ശമ്പളത്തോടുകൂടി പത്ത് സിക്ക് ലീവുകള്‍ ലഭിക്കുന്ന സ്കീമാണിത്. ശമ്പളത്തിന്റെ 70 ശതമാനമായിരിക്കും അവധി ദിനങ്ങളില്‍ ലഭിക്കുക. എന്നാല്‍ ഇത് പരമാവധി 110 യൂറോയാണ്. സിക്ക് ലീവാണെന്ന്…