കോവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടായ സാമ്പത്തീക പ്രതിസന്ധിയില്‍ രാജ്യത്തെ സംരഭങ്ങള്‍ക്ക് കൈത്താങ്ങേകാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച വേജ് സബ്സിഡി സ്കീം സഹായ തുകകള്‍ കുറയ്ക്കുന്നു. ഇന്നു മുതല്‍ ഒരു ജീവനക്കാരന് 100 യൂറോ എന്ന നിലയിലാകും സഹായം ലഭിക്കുക. ഏപ്രീല്‍ മാസം 30 വരെയാകും ഇത് ലഭിക്കുക. പിന്നീട് ഈ ഇനത്തില്‍ സഹായം സര്‍ക്കാര്‍ നല്‍കില്ല. കഴിഞ്ഞ വ്യാഴാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്തെ 22,500 തൊഴിലുടമകളാണ് ഈ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 18300 പേര് ഇതിനകം തന്നെ ആനുകൂല്ല്യം കൈപ്പറ്റിയിട്ടുണ്ട്. 219,600 ജീവനക്കാരാണ് ഈ തൊഴിലുടമകള്‍ക്ക് കീഴിലുള്ളത്. 6.5 ബില്ല്യണ്‍ യൂറോയായിരുന്നു സര്‍ക്കാര്‍ ഈ ഇനത്തില്‍ മാറ്റിവച്ചിരുന്നത്. കോവിഡിനെ തുടര്‍ന്ന് 2020 ഡിസംബര്‍ മുതല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന നിയന്ത്രണങ്ങള്‍ ഏറ്റവും ദോഷകരമായി ബാധിച്ച സ്ഥാപനങ്ങളെയാണ് സര്‍ക്കാര്‍ ഈ വിധത്തില്‍ സഹായിച്ചിരുന്നത്. ഇവരുടെ ജോലിക്കാര്‍ക്ക് ഒരോ ആഴ്ച ലഭിച്ചിരുന്ന…
അയര്‍ലണ്ടില്‍ ഇനി ജോലി സ്ഥലങ്ങളില്‍ മാസ്ക് വേണോ ?
അയര്‍ലണ്ടില്‍ പൊതു സ്ഥലങ്ങളില്‍ അടക്കം മാസ്ക് നിര്ബന്ധമില്ലെന്ന സര്‍ക്കാര്‍ തീരുമാനം നിലവില്‍ വന്നു കഴിഞ്ഞു. പൊതുഗതാഗത സംവിധാനങ്ങളിലടക്കം മാസ്കുകള്‍ ധരിക്കണമെന്ന് ഇനി നിര്‍ബന്ധമില്ല. എന്നാല്‍ ഇക്കാര്യത്തില്‍ സമ്മിശ്ര പ്രതികരണമാണ് ജനങ്ങളില്‍ നിന്നും ഉണ്ടാകുന്നത്. നിബന്ധന ഒഴിവാക്കിയിട്ടും മാസ്ക് വച്ച് പുറത്തിറങ്ങുന്നവരും നിരവധിയാണ്. എന്നാല്‍ തൊഴിലിടങ്ങളില്‍ മാസ്ക് ഇനിയും ധരിക്കണോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവില്‍ ഒരു വ്യക്തതയില്ലായിരുന്നു. ഇതിനാല്‍ തന്നെ ഇക്കാര്യത്തില്‍ ഒരു ആശങ്ക നിലനിന്നിരുന്നു. ഈ മേഖലയിലെ വിദഗ്ദര്‍ ഇപ്പോള്‍ ഇത് സംബന്ധിച്ച് പ്രതികരിച്ചിരിക്കുകയാണ്. ഓരോ സ്ഥലത്തും മാസ്ക് ധരിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ അതാത് തൊഴിലുടമയ്ക്ക് തീരുമാനമെടുക്കാം. എന്നാല്‍ അയര്‍ലണ്ടിലെ ഭൂരിഭാഗം തൊഴിലുടമകളും ഇക്കാര്യം ജീവനക്കാരുടെ തീരുമാനത്തിന് വിടാനാണ് സാധ്യത. Share This News
അഭയാര്‍ത്ഥികള്‍ യൂറോപ്പിലേയ്ക്ക് ; ഇന്ത്യക്കാരുടെ തൊഴില്‍ സാധ്യതകളെ ബാധിക്കുമോ ?
ഇന്ത്യയില്‍ നിന്നടക്കം യൂറോപ്പിലെ വിവിധ രാജ്യങ്ങളിലേയ്ക്ക് കുടിയേറാന്‍ കാത്തിരിക്കുന്നവര്‍ നിരവധിയാണ്. എന്തെങ്കിലും ഒരു ജോലി സമ്പാദിച്ച് യൂറോപ്പിലെത്തുകയും അവിടെ സ്ഥിരതാമസമുറപ്പാക്കുകയുമാണ് ഇവരുടെ ലക്ഷ്യം. ഈ അടുത്ത കാലത്തായി ലേബര്‍ കാറ്റഗറിയില്‍ ഇന്ത്യയില്‍ നിന്നടക്കം നിരവധിയാളകളെ യൂറോപ്യന്‍ രാജ്യങ്ങള്‍ റിക്രൂട്ട് ചെയ്യുന്നുമുണ്ടായിരുന്നു. എന്നാല്‍ റഷ്യ യുക്രൈനെ ആക്രമിക്കുകയും യുക്രൈന് ജനത അഭയം തേടി നിരവധി മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്ക് അഭയാര്‍ത്ഥികളായി എത്തുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇങ്ങനെ എത്തുന്നവര്‍ ഓരോ യൂറോപ്യന്‍ രാജ്യത്തും നിരവധിയാണ്. പോളണ്ട് , റൊമാനിയ, എന്നിവയടക്കമുള്ള രാജ്യങ്ങളിലേയ്ക്ക് ആളുകളുടെ കുത്തൊഴുക്കാണ്. ഇത്രയധികം ആളുകള്‍ എത്തുമ്പോള്‍ ഇവിടങ്ങളിലെ തൊഴിലിടങ്ങളില്‍ നിലവിലുള്ള ക്ഷാമം തീരുമെന്നാണ് കരുതുന്നത്. യുക്രൈനില്‍ നിന്നും അഭയം തേടിയെത്തുന്നവരെ കാര്യമായി സഹായിക്കുക എന്നതാണ് യൂറോപ്യന്‍ യൂണിയന്റെ നയവും. ഇതിനാല്‍ തന്നെ യൂറോപ്പിന് പുറത്തുനിന്നും അതായത് ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന റിക്രൂട്ട്മെന്റുകളെ ഇത്…
താത്ക്കാലിക ക്ലറിക്കല്‍ ഓഫീസര്‍ തസ്തികയിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം
രാജ്യത്തെ വിവിധ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ക്ലറിക്കല്‍ ഓഫീസര്‍ തസ്തികയില്‍ നടത്തുന്ന താത്ക്കാലിക നിയമനങ്ങളില്‍ ഇപ്പോള്‍ അപേക്ഷിക്കാനുള്ള അവസരമുണ്ട്. പബ്ലിക് അപ്പോയിന്മെന്റ് സര്‍വ്വീസാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. മാര്‍ച്ച് നാല് വരെയാണ് അപേക്ഷിക്കാനുള്ള അവസരമുള്ളത്. അന്നേ ദിവസം വൈകുന്നേരം മൂന്ന് വരെ അപേക്ഷിക്കാം. ജോലി ലഭിക്കുന്ന സ്ഥാപനം പൊതുജനങ്ങള്‍ക്കു നല്കുന്ന സേവനം അനുസരിച്ചായിരിക്കും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ലഭിക്കുന്ന ചുമതലകള്‍. ക്ലറിക്കല്‍ അഡ്മിനിസ്ട്രേറ്റീവ് തലങ്ങളിലുള്ള ജോലികളാണ് ഇവര്‍ ചെയ്യേണ്ടത്. സാധാരണയായി ആറ് മാസത്തേയ്ക്കാണ് നിയമനമെങ്കിലും ചില സാഹചര്യങ്ങളില്‍ ഇത് നീട്ടി കിട്ടും. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://www.publicjobs.ie/en/index.php?option=com_jobsearch&view=jobdetails&Itemid=263&cid=151118&campaignId=2250209 Share This News
ഫീനിക്സ് പാര്‍ക്കില്‍ വാഹനങ്ങള്‍ ഇനി വേഗത കുറയ്ക്കേണ്ടി വരും
ഡബ്ലിനിലെ ഫീനിക്സ്പാര്ക്കില് വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുവാന്‍ തീരുമാനം. ഇത് ഇന്നു മുതല്‍ നിലവില്‍ വരും. ഒരു മണിക്കൂറില്‍ 30 കിലോമീറ്റര്‍ എന്ന നിലയില്‍ മാത്രമെ ഇന്നു മുതല്‍ വേഗത അനുവദിക്കൂ. ഇതുവരെ ഇത് മണിക്കൂറില്‍ 50 കിലോമീറ്ററായിരുന്നു. പാര്‍ക്കിലെ സുരക്ഷാ ക്രമീകരണങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ക്രമീകരണം. ഇതു സംബന്ധിച്ച് പാര്ക്കിലെത്തുവര്ക്ക് ആദ്യഘട്ടത്തില്‍ പോലീസ് ബോധവത്ക്കരണം നടത്തും. ഇതിനു ശേഷമാകും വേഗതാ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുക. മേഖലയിലെ പാര്‍ക്കിംഗിന്റെ കാര്യത്തിലും വണ്‍ വേ സമ്പ്രദായത്തിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ചും പാര്‍ക്കിലെത്തുന്നവര്‍ക്ക് കൃത്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കും. Share This News
യുക്രൈനിലെ അയര്‍ലണ്ട് എംബസി അടച്ചു
യുക്രൈനില്‍ റഷ്യന്‍ ആക്രമണം അതിരൂക്ഷമാകുന്നതിനിടെ യുക്രൈന് തലസ്ഥാനമായ കീവിലെ അയര്‍ലണ്ട് എംബസി അടച്ചു. അയര്‍ലണ്ട് അംബാസിഡറും ഇവിടുണ്ടായിരുന്ന ജീവനക്കാരും സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറിയതായാണ് റിപ്പോര്‍ട്ട്. ഇനിയും യുക്രൈനിലുള്ള അയര്‍ലണ്ട് പൗരന്മാര്ക്ക് അത്യാവശ്യഘട്ടങ്ങളില്‍ സഹായം തേടുന്നതിന് മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈന്‍ നമ്പര്‍ നല്‍കിയിട്ടുണ്ട്. ഏത് സമയവും 01 613 1700 ഈ നനമ്പറില് ബന്ധപ്പെടാവുന്നതാണ്. എംബസി അടച്ചെങ്കിലും ഇവിടെയുള്ള ഐറീഷ് പൗരന്മാര്ക്ക് എല്ലാവിധ സഹായവും രാജ്യം നല്‍കുന്നതാണ്. Share This News
സസ്യാഹാരം കഴിക്കുന്നവര്‍ക്ക് മാംസ പ്രിയരേക്കാള്‍ ക്യാന്‍സര്‍ സാധ്യത കുറവ്
സ്ഥിരമായി മാംസാഹാരം കഴിക്കുന്നവരേക്കാള്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യത കുറവാണ് സസ്യാഹാരം കഴിക്കുന്നവരില്ലെന്ന് പഠന റിപ്പോര്‍ട്ട്. സ്ഥിരമായി മാസം കഴിക്കുന്നവരേക്കാള്‍ 14 ശതമാനം ക്യാന്‍സര്‍ സാധ്യത സസ്യാഹാരം കഴിക്കുന്നവരില്‍ കുറവാണ്. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരുടെ ഒരു സംഘമാണ് പഠനം നടത്തിയത്. 470,000 ത്തിലധികം പേരുടെ വിശദാംശങ്ങളാണ് പഠനത്തിന് വിധേയമാക്കിയത്. ചെറിയ തോതില്‍ മാംസഭക്ഷണം കഴിക്കുന്നവര്‍ക്കു പോലും സ്ഥിരമായി കഴിക്കുന്നവരില്‍ നിന്നും ക്യാന്‍സര്‍ വരാനുള്ള സാധ്യത രണ്ട് ശതമാനം കുറവാണ്. മാസവും മത്സ്യവും പച്ചക്കറികളും കഴിക്കുന്നവര്‍ക്കും കഴിക്കുന്നവരെക്കാളും ക്യാന്‍സര്‍ വരാനുള്ള സാധ്യത കുറവാണ്. മാസം ചെറിയ തോതില്‍ കഴിക്കുന്നവര്‍ക്ക് സ്ഥിരമായി മാംസം കഴിക്കുന്നവരേക്കാള്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യത കുറവാണ്. വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്ന സ്ത്രീകള്‍ക്ക് ക്യാന്‍സര്‍ സാധ്യത 18 ശതമാനവും പുരുഷന്മാര്ക്ക് 31 ശതമാനവും സ്ഥിരം മാംസാഹാരികളെ അപേക്ഷിച്ച് കുറവാണ്. Share This News
ആശുപത്രികളിലെ വെയ്റ്റിംഗ് ലിസ്റ്റില്‍ 86,000 പ്രായമേറിയവര്‍
ഹോസ്പിറ്റലുകളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി ബുക്ക് ചെയ്ത് വെയ്റ്റിംഗ് ലിസ്റ്റില്‍ ഉള്ളത് 75 വയസ്സിന് മുകളിലുള്ള 86000 പേര്. ഇതില്‍ തന്നെ 28000 പേര് ഒരു വര്‍ഷത്തിലധികമായി കാത്തിരിക്കുന്നവരാണ്. പാര്‍ലമെന്റില്‍ ഒരു ചോദ്യത്തിന് മറുപടിയായി ആരോഗ്യമന്ത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 13295 പേര് രണ്ടു വര്‍ഷത്തിലധികമായി കാത്തിരിക്കുന്നവരാണ്. കാല്‍മുട്ട് മാറ്റിവെയ്ക്കല്‍ , ഹിപ്പ് റീപ്ലെയ്സ്മെന്റ് എന്നിവയുള്‍പ്പെടെ വിവിധ സര്‍ജറികള്‍ക്കാണ് ആളുകള്‍ കാത്തിരിക്കുന്നത്. കോവിഡിനെ തുടര്‍ന്ന് ആശുപത്രികളിലെ നിയന്ത്രണങ്ങളും തിരക്കും ഒപ്പം ഹെല്‍ത്ത് സര്‍വ്വീസ് എക്സിക്യൂട്ടിവിന്റെ കമ്പ്യൂട്ടറുകള്‍ ഹാക്ക് ചെയ്യപ്പെട്ടതും ഇത്രയധികം ആളുകള്‍ വെയ്റ്റിംഗ് ലിസ്റ്റില്‍ വരുന്നതിന് കാരണമായതായാണ് വിശദീകരണം. 75 വയസ്സിന് മുകളിലുള്ളവരുടെ മാത്രം കണക്കാണ് 86000. എല്ലാ പ്രായപരിധിയിലുമുള്ള ആളുകളുടെ കണക്കെടുത്താല്‍ 900,000 ത്തോളം ആളുകള്‍ വരുമെന്നാണ് കരുതുന്നത്. Share This News
രാജ്യത്തെ സ്കൂളുകള്‍ തിങ്കളാഴ്ച മുതല്‍ സാധാരണ നിലയിലേയ്ക്ക്
അടുത്ത തിങ്കളാഴ്ച മുതല്‍ രാജ്യത്തെ സ്കൂളുകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തനം ആരംഭിക്കും. കോവിഡ് നിയന്ത്രണങ്ങള്‍ എടുത്തു മാറ്റിയതിന്റെ ഭാഗമായി സ്കൂളുകളിലെ സാമൂഹ്യ അകല നിബന്ധന എത്രയും വേഗം ഒഴിവാക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് സ്കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സാമൂഹ്യ അകലം പാലിക്കുന്നത് പഠിപ്പിക്കുന്നതിനേയും പഠിക്കുന്നതിനേയും ദോഷകരമായി ബാധിക്കുന്നു എന്ന വിലയിരുത്തലിലാണ് ഈ നടപടി. തിങ്കളാഴ്ച മുതല്‍ പാഠ്യ – പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ എല്ലാം പഴയ രീതിയില്‍ തന്നെ നടക്കും. ഗാന പരിശീലനം , മ്യൂസിക് പരിശീലനം വിവിധ ക്ലബ്ബുകളുടെ പ്രവര്‍ത്തനം എന്നിവയും ഉടന്‍ ആരംഭിക്കും. കോവിഡുമായി ബന്ധപ്പെട്ട യാതൊരു നിയന്ത്രണങ്ങളും സ്കൂളുകളില്‍ ഉണ്ടാകാന്‍ പാടില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം. അധ്യാപകരും രക്ഷാകര്‍ത്താക്കളും തമ്മിലുള്ള കൂടിക്കാഴ്ചകളും ഉടന്‍ ആരംഭിക്കും. Share This News
അനധികൃത പാര്‍ക്കിംഗ് : പിഴത്തുകയില്‍ വന്‍ വര്‍ദ്ധന
ഡബ്ലിനില്‍ അനധികൃത പാര്‍ക്കിംഗ് മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ കടുത്ത നടപടികളുമായി സര്‍ക്കാര്‍. അനധികൃത പാര്‍ക്കിംഗിന് പിടിക്കപ്പെടുന്ന വാഹനങ്ങള്‍ക്ക് ഈടാക്കുന്ന പിഴത്തുകയില്‍ 56 ശതമാനം വര്‍ദ്ധനവാണ് നടപ്പിലാക്കിയിരിക്കുന്നത്. ഗതാഗത മന്ത്രി ഇമോന്‍ റയാനാണ് ഇക്കാര്യം അറിയിച്ചത്. മാര്‍ച്ച് ഒന്ന് മുതലാണ് പുതുക്കിയ പിഴ നിലവില്‍ വരുന്നത്. ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ അനധികൃത പാര്‍ക്കിംഗിന് ഈടാക്കുന്ന തുക 125 യൂറോയാക്കിയാണ് ഇതോടെ ഉയര്‍ത്തിയത്. മുമ്പ് ഇത് 80 യൂറോയായിരുന്നു. 1988 ല്‍ നിശ്ചയിച്ച പിഴത്തുകയാണ് ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്നത്. 2020 ജൂലൈ മാസത്തിലാണ് അനധികൃത പാര്‍ക്കിംഗിനുള്ള പിഴത്തുക വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ ഗതാഗത വകുപ്പിനെ സമീപിച്ചത്. Share This News