യുകെയില്‍ ഒമിക്രോണ്‍ വ്യാപനം രൂക്ഷമാകുമെന്ന് റിപ്പോര്‍ട്ട്

ഒമിക്രോണ്‍ വകഭേദം യുകെയില്‍ അതിരൂക്ഷമാകുമെന്ന് റിപ്പോര്‍ട്ട്. ആരോഗ്യ വിദഗ്ദരാണ് ഇക്കാര്യത്തില്‍ കര്‍ശന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അടുത്ത ഏപ്രീലിന് മുമ്പ് 25000 ആളുകള്‍ ഒമിക്രോണ്‍ വന്ന് മരിക്കാന്‍ സാധ്യതയുണ്ടെന്ന ഗുരുതര മുന്നറിയിപ്പാണ് ഇവര്‍ നല്‍കിയിരിക്കുന്നത്. ഒമിക്രോണ്‍ വ്യാപനത്തെക്കുറിച്ച് പഠനം നടത്തിയ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിന്‍ നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങളുള്ളത്.

വ്യാപനം ഏറ്റവും കുറഞ്ഞ സാഹചര്യത്തില്‍ പോലും 2000 പേര്‍ക്ക് വരെ ദിവസേന രോഗം ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് പഠനത്തിലെ കണ്ടെത്തല്‍. ഡിസംബര്‍ ഒന്നു മുതല്‍ 2022 ഏപ്രീല്‍ 30 വരെ 175000 ആശുപത്രി പ്രവേശനങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും 24700 ലധികം ആളുകള്‍ മരിക്കാനും സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

നിയന്ത്രണങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍ കഴിഞ്ഞ വര്‍ഷം ആദ്യം ഉണ്ടായതിന്റെ ഇരട്ടി ആശുപത്രി പ്രവേശനങ്ങളും കുറഞ്ഞത് 75000 മരണങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ കര്‍ശന നിയന്ത്രങ്ങള്‍ നടപ്പിലാക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.

Share This News

Related posts

Leave a Comment