അയര്‍ലണ്ടില്‍ ഹോം കെയര്‍ മേഖലയില്‍ യൂറോപ്യന്‍ യൂണിയന് പുറത്തു നിന്നുള്ളവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് നല്‍കേണ്ടതില്ലെന്നും തല്‍സ്ഥിതി തുടര്‍ന്നാല്‍ മതിയെന്നും സര്‍ക്കാര്‍ തീരുമാനം. സ്റ്റേറ്റ് എംപ്ലോയ്‌മെന്റ് അഫയേഴ്‌സ് ജൂനിയര്‍ മിനിസ്റ്റര്‍ ഡാമിയന്‍ ഇംഗ്ലീഷാണ് ഇക്കാര്യം അറിയിച്ചത്. പാര്‍ലമെന്റില്‍ ഒരു ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
ഈ മേഖലയിലെ തൊഴിലുടമകള്‍ക്ക് ജോലിക്കാര്‍ക്ക് ആവശ്യം വേണ്ട ജോലി സമയം നല്‍കാന്‍ കഴിയാത്തതും പേയ്‌മെന്റുകളില്‍ വീഴ്ച വരുത്തുന്നതുമാണ് സര്‍ക്കാര്‍ വര്‍ക്ക് പെര്‍മിറ്റ് നല്‍കാത്തിന്റെ കാരണമായി പറയുന്നത്.
എന്നാല്‍ നഴ്‌സിംഗ് ഹോമുകളിലും മറ്റും നല്‍കിയ വരുന്ന കെയര്‍ ഗീവര്‍ വര്‍ക്ക് പെര്‍മിറ്റുകള്‍ നോണ്‍ ഇയു രാജ്യങ്ങള്‍ക്ക് തുടര്‍ന്നും നല്‍കും.
ഇക്കാര്യത്തില്‍ ആശങ്കയ്ക്ക് അടിസ്ഥാനമില്ല. ഹോം കെയര്‍ മേഖലയിലെ പ്രശ്‌നങ്ങളെ തുടര്‍ന്നു നോണ്‍ ഇയു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇക്കഴിഞ്ഞ കാലങ്ങളിലും വര്‍ക്ക് പെര്‍മിറ്റ് നല്‍കിരുന്നില്ല. നോണ്‍ ഇയു രാജ്യങ്ങളിലെ ആളുകള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുന്ന തൊഴിലുകളുടെ പട്ടികയില്‍ ഹോം കെയര്‍ വര്‍ക്കര്‍ ഉണ്ടായിരുന്നില്ല. സര്‍ക്കാര്‍ പുതുതായി നടത്തിയ പഠനങ്ങളിലും ഹോം കെയര്‍ മേഖലയില്‍ വര്‍ക്ക് പെര്‍മിറ്റ് നല്‍കേണ്ടതില്ലെന്നാണ് തീരുമാനം .