ഇന്ന് മുതല്‍ അയര്‍ലണ്ടില്‍ എത്തുന്ന പൂര്‍ണ്ണമായും വാക്‌സിന്‍ സ്വീകരിച്ച യാത്രക്കാര്‍ക്ക്
നെഗറ്റീവ് കോവിഡ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല. എന്നാല്‍ വാക്‌സിന്‍ സ്വകരിക്കാത്തവര്‍ യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളില്‍ പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശം കരുതേണ്ടതാണ്. പുതിയ ഡിജിറ്റല്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ് എല്ലാവര്‍ക്കും ഉടന്‍ ലഭ്യമാക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്
മുമ്പുണ്ടായിരുന്ന കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ രണ്ട് ഡോസ് വാക്‌സിന്റെ വിവരങ്ങളായിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ പുതിയ സര്‍ട്ടിഫിക്കറ്റില്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചതിന്റെ വിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.