പുതിയ മൂന്ന് കിടിലന്‍ ഫീച്ചറുകളുമായി വാട്‌സാപ്പ്

വാട്സാപ്പ് ചാനല്‍ ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റ. ടെലഗ്രാം ചാനലുകള്‍ക്ക് സമാനമായ സൗകര്യമാണിത്. ഉപഭോക്താക്കള്‍ക്ക് വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും ചാനലുകള്‍ സ്ബ്സ്‌ക്രൈബ് ചെയ്യാനും അതുവഴി ലഭിക്കുന്നു അപ്ഡേറ്റുകള്‍ അറിയാനും സാധിക്കും. നിലവില്‍ കൊളംബിയയിലും സിംഗപ്പൂരിലുമാണ് ഈ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. മറ്റ് വിപണികളില്‍ താമസിയാതെ ഇത് അവതരിപ്പിക്കുമെന്നും മെറ്റ വ്യക്തമാക്കി.

അഡ്മിന്‍മാര്‍ക്ക് മാത്രമേ ഇതുവഴി അപ്ഡേറ്റുകള്‍ക്ക് പങ്കുവെക്കാനാവു. ഒരു സ്ഥാപനത്തിനോ വ്യക്തിക്കോ തന്റെ സബസ്‌ക്രൈബര്‍മാരോട് പറയാനുള്ള കാര്യങ്ങള്‍ക്ക് വങ്കുവെക്കാനുള്ള ഒരു വണ്‍വേ കമ്മ്യൂണിക്കേഷന്‍ സൗകര്യമാണിത്. ചിത്രങ്ങള്‍ ,വീഡിയോ, സ്റ്റിക്കറുകള്‍ തുടങ്ങിയവയെല്ലാം ചാനലില്‍ പങ്കുവെക്കാം. ഇന്‍വൈറ്റ് ലിങ്ക് മുഖേനയോ വാട്സാപ്പില്‍ തന്നെ തിരഞ്ഞു കൊണ്ടോ ഉപയോക്താക്കള്‍ക്ക് ചാനല്‍ വരിക്കാരാകാം.

എച് ഡ ി ക്വാളിറ്റിയുള്ള ചിത്രങ്ങള്‍ അയക്കാനും പുതിയ അപ്‌ഡേറ്റില്‍ സാധിക്കും. അതേ സമയം സ്വകാര്യതക്ക് യാതൊരു തരത്തിലുള്ള ഭീഷണികളും ഇല്ല. വീഡിയോ കോളിനിടയില്‍ സ്‌ക്രീന്‍ഷോട്ട് പങ്കിടുന്ന പുതിയ ഓപ്ക്ഷനും വാട്‌സാപ്പ് അവതരിപ്പിച്ചിട്ടുണ്ട്.. ഈ സൗകര്യം നിലവില്‍ മൈക്രോസോഫ്റ്റ്, ഗൂഗിള്‍ മീറ്റ്, തുടങ്ങിയ ആപ്ലിക്കേഷനുകളില്‍ ലഭ്യമാണ്.

സ്‌ക്രീനിലെ എല്ലാം റെക്കോര്‍ഡ് ചെയ്യപ്പെടുന്ന ഈ സംവിധാനം വലിയ ഗ്രൂപ്പ് കോളുകളില്‍ ലഭ്യമാകില്ല. റിസീവര്‍ പഴയ വേര്‍ഷനാണ് ഉപയോഗിക്കുന്നതെങ്കിലും ഷെയറിംഗ് സാധ്യമല്ല.

വാട്‌സപ്പ് അവതരിപ്പിച്ചിരിക്കുന്ന മൂന്നാമത്തെ ഫീച്ചറാണ് വീഡിയോ മെസേജ് സംവിധാനം. പുതിയ ബീറ്റ വേര്‍ഷനില്‍ ഓഡിയോ മെസേജ് സംവിധാനത്തിനൊപ്പം വീഡിയോ മെസേജ് സംവിധാനവും ഉണ്ടാകും. ഈ ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ വീഡിയോ മെസേജുകള്‍ അയക്കാം .

Share This News

Related posts

Leave a Comment