കഴിഞ്ഞ ആറ് മാസത്തോളമായി യൂറോപ്പിലെ മറ്റ് എയര്‍പോര്‍ട്ടുകളെ അപേക്ഷിച്ച് ഏറ്റവും വേഗത്തില്‍ യാത്രക്കാരുടെ ലഗേജുകള്‍ കൈമാറുന്ന വിമാനത്താവളങ്ങളിലൊന്നാണ് ഡബ്ലിന്‍ എയര്‍പ്പോര്‍ട്ട്. വിമാനം ലാന്‍ഡ് ചെയ്താല്‍ ആദ്യ ലഗേജ് യാത്രക്കാരന്റെ കൈവശമെത്തുന്ന ശരാശരി സമയം ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ 18 മിനിറ്റാണ്.
എന്നാല്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം യൂറോപ്പിലെ മറ്റ് എയര്‍പോര്‍ട്ടുകളില്‍ ശരാശരി സമയം 40 മിനിറ്റാണ്. കാര്യങ്ങള്‍ കൂടുതല്‍ വേഗത്തിലാക്കാന്‍ തയ്യാറായിരിക്കുകയാണ് ഡബ്ലിന്‍ എയര്‍പോര്‍ട്ട്. 200 മില്ല്യണ്‍ യൂറോ മുടക്കിയാണ് പുതിയ സംവിധാനം സ്ഥാപിച്ചിരിക്കുന്നത്.
14 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള conveyer belst ആണ് ഇതിന്റെ പ്രധാന ഭാഗം. കോവിഡ് കാലത്ത് എയര്‍പോര്‍ട്ട് ശൂന്യമായിരുന്ന സമയത്താണ് ഇതിന്റെ പണികള്‍ ആരംഭിച്ചത്. നിലവിലുണ്ടായിരുന്ന സിസ്റ്റത്തിലെ 95 ശതമാനവും മാറ്റി പുതിയയവ സ്ഥാപിച്ചു.
ബാഗേജ് ഡെലിവറി സിസ്റ്റം ഇപ്പോള്‍ പൂര്‍ണ്ണമായും യൂറോപ്യന്‍ സിവില്‍ ഏവിയേഷന്‍ സ്റ്റാന്‍ഡേര്‍ഡിലേയ്ക്ക് മാറിയെന്നും യാത്രക്കാര്‍ക്ക് ഇതിന്റെ വിത്യാസം അനുഭവിച്ചറിയാന്‍ കഴിയുമെന്നും എയര്‍പോര്‍ട്ട് അധികൃതര്‍ പറഞ്ഞു.