നീനാ കൈരളിയുടെ ക്രിസ്തുമസ് – ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ‘ഉദയം 2023’പ്രൗഢഗംഭീരമായി

നീനാ (കൗണ്ടി ടിപ്പററി ): നീനാ കൈരളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ക്രിസ്തുമസ് -പുതുവത്സരാഘോഷങ്ങള്‍ ‘ഉദയം 2023’നീനാ സ്‌കൗട്ട് ഹാളില്‍ വെച്ച് പ്രൗഢഗംഭീരമായി അരങ്ങേറി .ആഘോഷപരിപാടികള്‍ , Hughie Mc Garth (Mayor/Peace Commissioner) ഉത്ഘാടനം ചെയ്തു .Get Darcy (Nenagh Counsellor ) മുഖ്യാതിഥി ആയിരുന്നു .കൂടാതെ Nenagh St.Mary’s Parish അസിസ്റ്റന്റ് വികാരി Fr.Rexon Chullickal ആശംസാ പ്രസംഗം നടത്തി .

നിറപ്പകിട്ടാര്‍ന്ന നിരവധി കലാ കായിക പരിപാടികളാല്‍ സമൃദ്ധമായിരുന്നു ‘ഉദയം 2023’.കുട്ടികളുടെയും മിതിര്‍ന്നവരുടെയും ,വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ ,സാന്റാക്ലോസിനെ വരവേറ്റുകൊണ്ടുള്ള ക്രിസ്തുമസ് കരോള്‍ ,എന്നിവ ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടി .

തുടര്‍ന്ന് 13 വര്‍ഷക്കാലത്തെ അയര്‍ലണ്ടിലെ പ്രവാസ ജീവിതത്തിനു ശേഷം ഓസ്ട്രേലിയയിലേക്ക് കുടിയേറുന്ന അനുലാല്‍ വരിക്കത്തറപ്പേലിനും കുടുംബത്തിനും നീനാ കൈരളി കുടുംബത്തിന്റെ സ്‌നേഹോഷ്മളമായ യാത്രയയപ്പ് നല്‍കുകയുണ്ടായി .

കൂടാതെ ക്രിസ്തുമസിന് മുന്നോടിയായി കൈരളി കുടുംബാംഗങ്ങളുടെ വീടുകളിലൂടെ നടത്തിയ ക്രിസ്തുമസ് കരോള്‍ വേളയില്‍ ‘നീനാ കൈരളി ‘നടത്തിയ ഏറ്റവും മികച്ച പുല്‍ക്കൂട് ഒരുക്കുന്ന കുടുംബങ്ങള്‍ക്കുള്ള സമ്മാനങ്ങള്‍ക്ക് ടോം പോള്‍ ,അവിനാശ് ഐസക് ,ജെയ്‌സണ്‍ ജോസഫ് എന്നിവരുടെ കുടുംബങ്ങള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് അര്‍ഹരാകുകയും അവര്‍ക്കുള്ള സമ്മാനങ്ങള്‍ ‘ഉദയം 2023’ല്‍ വച്ച് Fr .Rexon Chullickal വിതരണം ചെയ്യുകയും ചെയ്തു .
തുടര്‍ന്ന് വിഭവ സമൃദ്ധമായ ക്രിസ്തുമസ് ഡിന്നറോടെ ആഘോഷ പരിപാടികള്‍ക്ക് തിരശീല വീണു .

പരിപാടികള്‍ക്ക് കമ്മറ്റി അംഗങ്ങളായ ടോം പോള്‍ ,സ്റ്റെഫിന്‍ ജെയിംസ് ,അവിനാശ് ഐസക് ,അഭിലാഷ് രാമചന്ദ്രന്‍ ,ജോമോള്‍ ഷിന്റോ ,മറീന ജിന്റോ ,ചിഞ്ചു ജോയി എന്നിവര്‍ നേതൃത്വം നല്‍കി .

വാര്‍ത്ത : ജോബി മാനുവല്‍

Share This News

Related posts

Leave a Comment