വിവധ വൈറസുകള്‍ ഒന്നിച്ചു നടത്തുന്ന ആക്രമണങ്ങളില്‍ രോഗ വ്യാപനം രൂക്ഷമാകുമ്പോള്‍ അയര്‍ലണ്ടിലെ വിവിധ ആശുപത്രികള്‍ രോഗികളുടെ തിരക്കില്‍ വലയുകയാണ്. പല ആശുപത്രികളും കിടക്കകള്‍ ലഭിക്കാനില്ലാത്ത അവസ്ഥയാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. അയര്‍ലണ്ടിലെ ആശുപത്രികളിലെ ബെഡുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യമാണ് ആരോഗ്യ മേഖലയിലെ വിദഗ്ദര്‍ മുന്നോട്ട് വയ്ക്കുന്നത്.
ട്രോളികളിലും ആശുപത്രി വരാന്തകളിലും നഴ്സിംഗ് സ്റ്റേഷനിലെ കസേരകളിലും രോഗികള്‍ കഴിയുന്ന അവസ്ഥ അങ്ങേയറ്റം നിരാശജനകമാണെന്നും അവര്‍ അര്‍ഹിക്കുന്ന സേവനം രോഗികള്‍ക്കള്‍ക്ക് ലഭിക്കാന്‍ ആശുപത്രികളില്‍ ബെഡ്ഡുകള്‍ ആവശ്യമാണെന്നും രോഗവ്യാപനമുള്ള സാഹചര്യങ്ങളില്‍ ഇത് അന്ത്യന്താപേക്ഷിതമാണെന്നും വിദഗ്ദര്‍ പറയുന്നു.
എല്ലാ ആശുപത്രികളിലും കൂടി 5000 ബെഡുകളെങ്കിലും അധികമായി ക്രമീകരിക്കണമെന്ന ആവശ്യമാണ് വിദഗ്ദര്‍ ഉയര്‍ത്തുന്നത്. ബ്യുമൗണ്ട് ഹോസ്പിറ്റലിലെ എമര്‍ജന്‍സി മെഡിസിന് കണ്‍സല്‍ട്ടന്റ് പെഡാര്‍ ഗിലിഗാനെ ഉദ്ധരിച്ച് അയര്‍ലണ്ടിലെ ദേശീയ മാധ്യമങ്ങളാണ് ഇത്തരമൊരു ആവശ്യം ഉയരുന്നകാര്യം റിപ്പോര്‍ട്ട് ചെയ്തത്.