കൊറോണയുടെ മറവിൽ നാഷണൽ ഡ്രൈവർ ലൈസൻസ് സർവീസ് (എൻഡിഎൽഎസ്) ന്റെ ഒഫീഷ്യൽ പേജ് എന്ന് തോന്നിക്കുന്ന രീതിയിൽ ഒരു വ്യാജ ഫെയ്‌സ്ബുക്ക് പേജ് ഉണ്ടാക്കി തട്ടിപ്പ് സംഘം രംഗത്ത്.
ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കാനോ പുതുക്കാനോ വാട്ട്‌സ്ആപ്പ് വഴി ആളുകളെ ബന്ധപ്പെടാൻ ക്ഷണിക്കുന്നു. തുടർന്ന് അവർ 200 യൂറോ കൂടുതൽ പണം അടയ്ക്കാൻ ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നു.
എൻഡിഎൽഎസിന് ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളൊന്നുമില്ല. എൻഡിഎൽഎസുമായി ഓൺലൈനായി ബന്ധപ്പെടാനുള്ള ഏക മാർഗ്ഗം ആർഎസ്‌എ സോഷ്യൽ മീഡിയ പേജുകൾ വഴിയോ അല്ലെങ്കിൽ www.rsa.ie or www.ndls.ie വഴിയോ മാത്രമാണ്.
ഈ വഞ്ചനാപരമായ പേജ് നീക്കംചെയ്യുന്നതിന് ഫേസ്ബുക്കിൽ റിപ്പോർട്ടുചെയ്‌തു. അന്വേഷണം തുടരുകയാണ്.
ഈ തട്ടിപ്പ് തെളിയിക്കുന്ന ചിത്രങ്ങൾ ഗാർഡയുടെ സോഷ്യൽ മീഡിയ പേജിൽ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യാം.