ഹോസ്പിറ്റാലിറ്റി മേഖലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നു എന്നുറപ്പ് വരുത്തുമെന്ന് ഉപപ്രധാനമന്ത്രി ലിയോ വരദ്ക്കര്‍ പറഞ്ഞു. കോവിഡ് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഈ മോഖലയിലെ എല്ലാ സ്ഥാപനങ്ങളും മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ച് മുന്നോട്ട് പോകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ഇതുറപ്പ് വരുത്തുന്നതിനായി പരിശോധനകള്‍ കര്‍ശനമാക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി. സര്‍ക്കാരിന്റെ കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച ശേഷം മാത്രമെ ആളുകളെ അകത്ത് പ്രവേശിപ്പിക്കാവൂ എന്ന് ലിയോ വരദ്ക്കര്‍ ആവര്‍ത്തിച്ചു.
2020 മേയ് മാസത്തിന് ശേഷം 46000 പരിശോധനകളാണ് ഹോസ്പിറ്റാലിറ്റി മേഖലയില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ നടത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3578 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 520 പേര്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട് . ഇതില്‍ 83 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.