മങ്കിപോക്‌സ് വാക്‌സിന് ക്ഷാമം അനുഭവപ്പെടുകയും എന്നാല്‍ രോഗം ഇപ്പോഴും പടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ മങ്കിപോക്‌സ് വാക്‌സിന്‍ വിതരണത്തില്‍ നിര്‍ണ്ണായക നിര്‍ദ്ദേശം. ദേശിയ രേഗപ്രതിരോധ ഉപദേശക സമിതിയാണ് പുതിയനിര്‍ദ്ദേശം നല്‍കിയത്.
കൈകളുടെ ദശയേറിയ ഭാഗത്തെ ഏറ്റവും ഉള്ളിലെ പാളിയിലേയ്ക്ക് ഇന്‍ജക്ഷനായി വാക്‌സിന്‍ നല്‍കാനാണ് നിര്‍ദ്ദേശം. ഇങ്ങനെ വരുമ്പോള്‍ വളരെ കുറഞ്ഞ അളവ് വാക്‌സിന്‍ മാത്രം മതിയാകും. അതായത് ഇപ്പോള്‍ ഒരാള്‍ക്ക് നല്‍കാന്‍ ഉദ്ദേശിക്കുന്ന ഡോസുപയോഗിച്ച് അഞ്ച് പേര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ സാധിക്കും.
മങ്കിപോക്‌സുമായി ബന്ധപ്പെട്ട് റിസ്‌ക് കാറ്റഗറിയിലുള്ള 6000 പേരെ ഇതിനകം ആരോഗ്യ വകുപ്പ് കണ്ടെത്തിക്കഴിഞ്ഞു. ഇവരില്‍ പത്ത് ശതമാനം പേര്‍ക്ക് വാക്‌സിന്‍ നല്‍കാനായിരുന്നു തീരുമാനം. എന്നാല്‍ പുതിയ നിര്‍ദ്ദേശം നടപ്പിലായാല്‍ 600 പേര്‍ക്ക് പകരം 3000 പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാവും. ഇത് സംബന്ധിച്ച ഔദ്യോഗിക തീരുമാനം ഉടന്‍ ഉണ്ടാവും.