അയര്‍ലണ്ടിലെ തൊഴില്‍ മേഖലയില്‍ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി സര്‍ക്കാര്‍. ഇപ്പോള്‍ നിലവിലുള്ള മിനിമം വേജ് സമ്പ്രദായം എടുത്തുമാറ്റി പകരം ലിവിംഗ് വേജ് നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. 2026 ഓടെയായിരിക്കും ഇത് പൂര്‍ണ്ണമായും നടപ്പാവുക. തൊഴിലാളികള്‍ക്ക് ന്യായമായ കൂലി ലഭിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് മിനിമം വേജ് നടപ്പിലാക്കിയിരിക്കുന്നത്. എന്നാല്‍ മാന്യമായി ജീവിക്കാനുള്ള വേതനം ഉറപ്പാക്കുക എന്നതാണ് ലിവിംഗ് വേജ് സമ്പ്രദായം ഏര്‍പ്പെടുത്തുന്നതിലൂടെ ലക്ഷ്യമിടുന്നത്.
നിലവില്‍ അയര്‍ലണ്ടിലെ മിനിം വേജ് 10.50 യൂറോയാണ് . എന്നാല്‍ ലിവിംഗ് വേജ് 12.17 യൂറോയാണ്. ഓരോ വര്‍ഷവും ലിവിംഗ് വേജ് ശരാശരി വേതനത്തിന്റെ 60 ശതമാനമായിരിക്കും. രാജ്യത്തെ മിനിമം വേജ് ഘട്ടം ഘട്ടമായി വര്‍ദ്ധിപ്പിച്ച് 2026 ആകുമ്പോഴേയ്ക്കും ലിവിംഗ് വേജിന് ഒപ്പമെത്തിക്കുക തുടര്‍ന്ന് മിനിമം വേജ് എടുത്തു മാറ്റുക എന്നതാണ് സര്‍ക്കാരിന്റെ പദ്ധതി.
പ്രധാനമന്ത്രിയാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ലോ പേ കമ്മീഷനോട് ഇത് സംബന്ധിച്ച് പഠനങ്ങള്‍ നടത്താന്‍ കഴിഞ്ഞ വര്‍ഷം തന്നെ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയരുനന്നു. ഇവര്‍ നല്‍കിയ ശുപാര്‍ശകളുടെ കൂടി അടിസ്ഥാനത്തിന് ലിവിംഗ് വേജ് നടപ്പിലാക്കാനുള്ള പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.