മൊബൈല്‍ നെറ്റ്‌വര്‍ക്ക് സേവനദാതാക്കളായ Meteor ഉപഭോക്താക്കള്‍ക്ക് റീഫണ്ട് നല്‍കുന്നു. 700,000 യൂറോയാണ് റീ ഫണ്ട് നല്‍കാനായി മാറ്റി വച്ചിരിക്കുന്നത്. 55000 ഉപഭോക്താക്കള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. 2016 , 2017 കാലഘട്ടത്തില്‍ ഡേറ്റാ ചാര്‍ജുമായി ബന്ധപ്പെട്ട് ഉപഭോക്താക്കള്‍ക്ക് നഷ്ടം വന്നിരുന്നു.
കമ്മ്യൂണിക്കേഷന്‍ റെഗുലേഷന്‍ കമ്മീഷന്‍ ഈ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് പരിഹാര നടപടികള്‍ സ്വീകരിക്കാമെന്ന് കമ്പനി റെഗുലേഷന്‍ കമ്മീഷനുമായി ഉടമ്പടിയിലെത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് റീ ഫണ്ട് നല്‍കാന്‍ തീരുമാനമായത്.
ശരാശരി 13.02 യൂറോയാണ് ഒരോരുത്തര്‍ക്കും ലഭിക്കുക. 2016 , 2017 കാലഘട്ടത്തില്‍ കമ്പനിയുടെ ഉപഭോക്താക്കളായിരുന്നവര്‍ നിലവിലും ഉപഭോക്താക്കണാണെങ്കില്‍ അവരുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണമെത്തും. ഇപ്പോള്‍ ഉപഭോക്താക്കളല്ലെങ്കില്‍ അവര്‍ക്ക് റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകളിലെ പേയ് സോണില്‍ ഉപയോഗിക്കാവുന്ന ഒരു ബാര്‍കോഡ് ലഭിക്കും.