MASS EVENTS MUSIC FESTI 2024

അയർലണ്ടിന്റെ ചരിത്രത്തിൽ ആദ്യമായി 7 മ്യൂസിക്ക് ബാൻഡുകളും 40 ൽ പരം കലാകാരന്മാരും ഒരേ വേദിയിൽ ഒരേ ദിവസം അണിനിരക്കുകയാണ്.
അയർലണ്ടിലെ ഇന്ത്യൻ കമ്മ്യൂണിറ്റികൾക്കിടയിലെ സുപരിചിതമായ മാസ്സ് ഇവന്റ്സ് ആണ് മ്യൂസിക്ക് ഫെസ്റ്റി 2024 അവതരിപ്പിക്കുന്നത്.
ലിങ്ക് പ്ലസ് ക്രിയേറ്റിംഗ് കരിയേഴ്സ് സ്പോൺസർ ചെയ്യുന്ന മ്യൂസിക്ക് ഫെസ്റ്റിയുടെ ഫോട്ടോഗ്രാഫി പാർട്ണർ ഫോട്ടോഫാക്ടറി ആണ്.

ഇന്ത്യൻ സംഗീതത്തിന് പുതിയ രൂപവും ഭാവവും നൽകികൊണ്ട് മ്യൂസിക്ക് ഫെസ്റ്റിയിൽ പെർഫോം ചെയ്യാൻ വരുന്നത് അയർലൻഡിലെ മികച്ച ബാൻഡുകളായ കെ നോർത്ത്, എം 50, ഡാഫോഡിൽസ്, റിഥം നീനാ, ബാക്ക്ബെഞ്ചേഴ്സ്, കാർമിക്ക്, മെഹ്ഫിൽ എന്നിവരാണ്.

ഡബ്ലിൻ ചർച്ച് ഓഫ് സയന്റോളജി ആൻഡ് കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് ജനുവരി 13 ശനിയാഴ്ച്ച 4 മണിക്ക് തുടങ്ങുന്ന ഈ സംഗീത വിരുന്നിന്റെ ടിക്കറ്റുകൾ eventblitz.ie ഇൽ ലഭ്യമാണ്.

Share This News

Related posts

Leave a Comment