അയര്‍ലണ്ടില്‍ ഇനി ജോലി സ്ഥലങ്ങളില്‍ മാസ്‌ക് വേണോ ?

അയര്‍ലണ്ടില്‍ പൊതു സ്ഥലങ്ങളില്‍ അടക്കം മാസ്‌ക് നിര്‍ബന്ധമില്ലെന്ന സര്‍ക്കാര്‍ തീരുമാനം നിലവില്‍ വന്നു കഴിഞ്ഞു. പൊതുഗതാഗത സംവിധാനങ്ങളിലടക്കം മാസ്‌കുകള്‍ ധരിക്കണമെന്ന് ഇനി നിര്‍ബന്ധമില്ല. എന്നാല്‍ ഇക്കാര്യത്തില്‍ സമ്മിശ്ര പ്രതികരണമാണ് ജനങ്ങളില്‍ നിന്നും ഉണ്ടാകുന്നത്.

നിബന്ധന ഒഴിവാക്കിയിട്ടും മാസ്‌ക് വച്ച് പുറത്തിറങ്ങുന്നവരും നിരവധിയാണ്. എന്നാല്‍ തൊഴിലിടങ്ങളില്‍ മാസ്‌ക് ഇനിയും ധരിക്കണോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവില്‍ ഒരു വ്യക്തതയില്ലായിരുന്നു. ഇതിനാല്‍ തന്നെ ഇക്കാര്യത്തില്‍ ഒരു ആശങ്ക നിലനിന്നിരുന്നു.

ഈ മേഖലയിലെ വിദഗ്ദര്‍ ഇപ്പോള്‍ ഇത് സംബന്ധിച്ച് പ്രതികരിച്ചിരിക്കുകയാണ്. ഓരോ സ്ഥലത്തും മാസ്‌ക് ധരിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ അതാത് തൊഴിലുടമയ്ക്ക് തീരുമാനമെടുക്കാം. എന്നാല്‍ അയര്‍ലണ്ടിലെ ഭൂരിഭാഗം തൊഴിലുടമകളും ഇക്കാര്യം ജീവനക്കാരുടെ തീരുമാനത്തിന് വിടാനാണ് സാധ്യത.

Share This News

Related posts

Leave a Comment