അയര്‍ലണ്ടില്‍ മിനിമം വേതനം ഉയര്‍ത്തിയേക്കും

അയര്‍ലണ്ടില്‍ മിനിമം വേതനം ഉയര്‍ത്തിയേക്കും. ലോ പേ കമ്മീഷനാണ് ഇത് സംബന്ധിച്ച് സര്‍ക്കാരിന് ശുപാര്‍ശ നല്‍കാന്‍ ഒരുങ്ങുന്നത്. കുറഞ്ഞ ശമ്പളത്തില്‍ 12 ശതമാനം വര്‍ദ്ധനവിനാണ് സാധ്യത. നിലവില്‍ 11.30 ആണ് രാജ്യത്ത് മണിക്കൂറിന് ലഭിക്കുന്ന കുറഞ്ഞ വേതനം.

ശുപാര്‍ശ നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറായാല്‍ കുറഞ്ഞ ശമ്പളം 12.70 യൂറോയായി ഉയരും. ശുപാര്‍ശ ലഭിച്ചാല്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നാണ് ഈ വിഷയത്തില്‍ പ്രധാനമന്ത്രി പ്രതികരിച്ചിരിക്കുന്നത്. കമ്മീഷന്റെ ശുപാര്‍ശകളൊന്നും സര്‍ക്കാര്‍ തള്ളിയിട്ടില്ലെന്നതും ശുഭപ്രതീക്ഷ നല്‍കുന്നു.

എന്നാല്‍ മിനിമം വേതനം എന്ന സമ്പ്രദായം കാലക്രമേണ എടുത്തുമാറ്റി ലീവിംഗ് വേജ് എന്ന ആശയം നടപ്പാക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. രാജ്യത്തെ മീഡിയന്‍ വേജിന്റെ 60 ശതമാനം ലീവിംഗ് വേജായി നല്‍കാനാണ് നീക്കം. ഇങ്ങനെ വരുമ്പോള്‍ ഇത് നിലവിലെ കണക്കനുസരിച്ച് 13.10 യൂറോ വരും. 2026 ഓടെ ഇത് നടപ്പിലാക്കാനാണ് നീക്കം. 2023 ജനുവരി ഒന്നിനാണ് അവസാനമായി മിനിമം വേതനം ഉയര്‍ത്തിയത് അന്ന് 80 സെന്റായിരുന്നു ഉയര്‍ത്തിയത്.

Share This News

Related posts

Leave a Comment