ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ദീര്‍ഘകാല കോവിഡ് അവധി അവസാനിക്കുന്നു

അയര്‍ലണ്ടില്‍ കോവിഡ് ബാധിതരായി ദീര്‍ഘകാലം ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്ന നഴ്‌സുമാരടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാന്‍ അനുവദിച്ചിരുന്ന അവധി അവസാനിക്കുന്നു. ജൂലൈ ഒന്നു മുതല്‍ ലോംഗ് കോവിഡ് ബാധിതര്‍ക്ക് ശമ്പളത്തോടു കൂടിയ അവധി ഉണ്ടായിരിക്കില്ല. കോവിഡ് മഹാമാരിയുടെ ആദ്യഘട്ടം മുതല്‍ സര്‍ക്കാര്‍ ഈ അവധി നല്‍കി വന്നിരുന്നു.

ഏതാണ്ട് ഇരുനൂറോളം ആരോഗ്യ പ്രവര്‍ത്തകര്‍ക്കായിരുന്നു ഇങ്ങനെ അവധിക്ക് അനുമതി ലഭിച്ചത്. കോവിഡ് ബാധിച്ച ശേഷം 12 ആഴ്ച കഴിഞ്ഞും കോവിഡ് ലക്ഷണങ്ങള്‍ കാണിച്ചിരുന്നവരെയാണ് ദീര്‍ഘകാല കോവിഡ് രോഗികളായി പരിഗണിച്ചിരുന്നത്.

നേഴ്‌സുമാരുടെ ലീവ് ആനുകൂല്ല്യം എടുത്തുമാറ്റുന്നത് സംബന്ധിച്ച് ആരോഗ്യമേഖലയിലെ തൊഴിലാളി യൂണിയനുകള്‍ ശക്തമായ എതിര്‍പ്പറിയിച്ച് രംഗത്ത് വന്നിട്ടുണ്ട്.

Share This News

Related posts

Leave a Comment