ലോക്ഡൗണ്‍ ഇളവുകള്‍ ആരംഭിച്ചു

അയര്‍ലണ്ടില്‍ ഇന്നലെമുതല്‍ ലോക്ഡൗണ്‍ ഇളവുകള്‍ക്ക് തുടക്കമായി. പബ്ബുകള്‍ , തിയേറ്ററുകള്‍, ഹോട്ടലുകളുടേയും റസ്റ്ററന്റുകളുടേയും ഔട്ട് ഡോര്‍ ഡൈനിംഗുകള്‍, പാര്‍ക്കുകള്‍ എന്നിവയടക്കമാണ് പ്രവര്‍ത്തനമാരംഭിച്ചത്. ഏറെ നാളുകള്‍ക്കുശേഷം ലഭിച്ച അവസരമായതിനാല്‍ നിരവധി ആളുകളാണ് പുറത്തിറങ്ങി ലോക് ഡൗണ്‍ ഇളവുകള്‍ ആസ്വദിച്ചത്.

കുട്ടികളടക്കമുള്ളവര്‍ പാര്‍ക്കുകളിലും മറ്റും എത്തി. ആളുകള്‍ കൃത്യമായി നിയന്ത്രണങ്ങള്‍ പാലിച്ച് പുറത്തിറങ്ങിയത് പോലീസിനും ആശ്വാസമായി. വലിയ തോതിലുള്ള തിരക്കുകള്‍ ഒരു സ്ഥലത്തും ഉണ്ടായില്ല. പുറത്തിറങ്ങിയ എല്ലാവരും തന്നെ ലോക്ഡൗണ്‍ ഇളവിന്റെ മാനദണ്ഡങ്ങളും നിര്‍ദ്ദേശങ്ങളും അനുസരിച്ചു.

ഇത്തരം സംരഭങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചതോടെ രാജ്യത്ത് കുറേയധികം ആളുകള്‍ ജോലിയിലേയ്ക്ക് തിരികെ പ്രവേശിച്ചു. ഇത് സമ്പദ് വ്യവസ്ഥയ്ക്കും ഏറെ ആശ്വാസമാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വരുന്നതോടെ രാജ്യത്തെ തൊഴില്‍ മേഖല ശക്തമാവുകയും വിപണിയില്‍ കൂടുതല്‍ പണമിറങ്ങുകയും ചെയ്യുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

Share This News

Related posts

Leave a Comment