ലിമെറിക്ക് : 2016 ഒക്ടോബര്‍ മുതല്‍ നാളിതുവരെ ലിമെറിക്ക് സെന്റ് മേരീസ് സിറോ മലബാര്‍ ചര്‍ച്ചിന്റെ ചാപ്ലയിന്‍ ആയിരുന്ന ഫാ.റോബിന് തോമസ് തന്റെ ആറു വര്‍ഷക്കാലത്തെ സ്തുത്യര്‍ഹമായ സേവനത്തിനു ശേഷം മാതൃ രൂപതയിലേയ്ക്ക് മടങ്ങിപ്പോകുകയാണ് .ലിമെറിക്ക് സീറോ മലബാര്‍ സമൂഹത്തെ ആത്മീയതയിലും വിശ്വാസത്തിലും അധിഷ്ഠിതമായി മുന്നോട്ടു നയിക്കുവാന്‍ ഫാ.റോബിന് സാധിച്ചിട്ടുണ്ട് എന്ന് നിസംശയം പറയാം .
നിരവധി കാര്യങ്ങള്‍ പുതിയതായി ആവിഷ്കരിക്കുവാനും നേരത്തെ ഉണ്ടായിരുന്നവ അത്യന്തം തീക്ഷ്ണതയില്‍ മുന്നോട്ടു കൊണ്ടുപോകുവാനും കഴിഞ്ഞ ആറു വര്‍ഷക്കാലമായി അച്ചന്റെ മേല്‍നോട്ടത്തില്‍ ലിമെറിക്ക് സീറോ മലബാര്‍ സഭയ്ക്ക് സാധിച്ചിട്ടുണ്ട് .കൊറോണാ കാലത്തെ അച്ചന്റെ ഓരോ പ്രവര്‍ത്തനങ്ങളും ,ഇടപെടലുകളും രോഗത്താല്‍ വലഞ്ഞവരെയും ,ഒറ്റപ്പെടലിന്റെ വേദനയില്‍ കഴിഞ്ഞവരെയും ഒത്തിരി ആശ്വസിപ്പിച്ചു.
തങ്ങളെ ഇത്രയേറെ സ്നേഹിച്ച ഫാ.റോബിന് സീറോ മലബാര്‍ ചര്‍ച്ച് കുടുംബാംഗങ്ങള്‍ ലിമെറിക്ക് Mungret GAA ഹാളില്‍ വച്ചു സ്നേഹനിര്‍ഭരമായ യാത്രയയപ്പ് നല്കി .യാത്രയയപ്പ് സമ്മേളനത്തിന് മുന്നോടിയായി Mungret ചര്‍ച്ചില്‍ വച്ചു നടന്ന വി.കുര്‍ബാനയ്ക്ക് ഫാ.റോബിന് തോമസ് ,ഫാ.ഷോജി വര്‍ഗീസ് എന്നിവര്‍ കാര്‍മികത്വം വഹിച്ചു .തുടര്‍ന്ന് GAA ഹാളില്‍ വച്ചു നടന്ന സമ്മേളനത്തില്‍ Fr.John Leyonard ,Fr.John O Shea ,Fr.Noel, ഫാ.ഷോജി വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു .ഇടവകാംഗങ്ങള്‍ ഫാ.റോബിന് നന്ദിയര്‍പ്പിക്കുകയും ,സ്നേഹ പ്രതീകമായി മൊമെന്റോ സമ്മാനിക്കുകയും ചെയ്തു .തുടര്‍ന്ന് സ്നേഹവിരുന്നോടെ സമ്മേളനം അവസാനിച്ചു .കഴിഞ്ഞ ആറു വര്‍ഷങ്ങളായി ലിമെറിക്ക് സമൂഹം നല്‍കിവന്ന പിന്തുണയ്ക്കും സ്നേഹത്തിനും ഫാ.റോബിന് നന്ദി അറിയിച്ചു .
വാര്‍ത്ത : സെബിന് സെബാസ്റ്റ്യന്‍ (പി .ആര് .ഓ )