100 പേര്‍ക്ക് നിയമനം നല്‍കാനൊരുങ്ങി JYSK

പ്രമുഖ ഫര്‍ണ്ണിച്ചര്‍ റീടെയ്‌ലേഴ്‌സായ JYSK അയര്‍ലണ്ട് പുതുതായി 100 പേരെ നിയമിക്കാനൊരുങ്ങുന്നു. സൗത്ത് ഡബ്ലിനില്‍ പുതിയ ഷോറും തുറക്കുന്നതിന് പിന്നാലെയാണ് 100 പേരെ നിയമിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. നിയമന നടപടികള്‍ ഉടന്‍ ആരംഭിക്കും എന്നാല്‍ അടുത്ത ഒരു വര്‍ഷത്തിനകമായിരിക്കും 100 പേര്‍ക്കും നിയമനം നല്‍കുക.

യുകെ അയര്‍ലണ്ട് എന്നിവിടങ്ങളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന കമ്പനി മികച്ച വേതനവ്യവസ്ഥകളാണ് തൊഴിലാളികള്‍ക്ക് നല്‍കുന്നത്. അയര്‍ലണ്ടിലെ 21-ാമത്തെ ഷോറൂമാണ് സൗത്ത് ഡബ്ലിനിലേത്. ഷോറും തുറക്കുന്നതിനോടനുബന്ധിച്ച് 70 ശതമാനം വരെ ഡിസ്‌കൗണ്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്. 256 പേരാണ് അയര്‍ലണ്ടില്‍ ഇപ്പോള്‍ കമ്പനിക്കായി ജോലി ചെയ്യുന്നത്.

കഴിഞ്ഞ വര്‍ഷം യുകെ , അയര്‍ലണ്ട് എന്നവിടങ്ങളില്‍ നിന്നായി 97 മില്ല്യണായിരുന്നു കമ്പനിയുടെ വില്‍പ്പന. പുതുതായി അയര്‍ലണ്ടില്‍ 10 ഷോറൂമുകള്‍ കൂടി ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

 

Share This News

Related posts

Leave a Comment