ഏറെ കാത്തിരിപ്പിന് ശേഷം 2022 ലെ ജൂണിയര്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാം റിസല്‍ട്ട് പുറത്തു വിടുന്നു. നവംബര്‍ 23 ബുധനാഴ്ച ഫലം പ്രഖ്യാപിക്കുമെന്ന് സ്റ്റേറ്റ് എക്‌സാം കമ്മീഷന്‍ അറിയിച്ചു. അന്നേ ദിവസം സ്‌കൂളുകളില്‍ ഫലം ലഭ്യമായിരിക്കും. വൈകുന്നേരം നാല് മണിക്ക് ശേഷം വിദ്യാര്‍ത്ഥികള്‍ക്കും ഫലം ആക്‌സസ് ചെയ്യാവുന്നതാണ്.
ജൂണിയര്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാം റിസല്‍ട്ട് വൈകുന്നത് ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. എക്‌സാമിനേഴ്‌സിന്റെ കുറവും ലീവിംഗ് സര്‍ട്ടിഫിക്കറ്റ് എക്‌സാമിന് മുന്‍ഗണന നല്‍കിയതുമാണ് ഫലം വൈകാന്‍ കാരണം. 2023 ലെ പരീക്ഷയ്ക്ക് മുമ്പ് തന്നെ ഇത്തരം കാര്യങ്ങള്‍ പരിശോധിച്ച് ആവശ്യത്തിന് അധ്യാപകരെ ഉപയോഗിച്ച് നടപടികള്‍ വേഗത്തിലാക്കാനാണ് കമ്മീഷന്റെ നീക്കം.
ഫലം പ്രഖ്യാപിക്കുന്നതിനുള്ള അവസാന ഒരുക്കങ്ങള്‍ വിദ്യാഭ്യാസ വകുപ്പില്‍ പുരോഗമിക്കുകയാണെന്നും തിയതി പ്രഖ്യാപിക്കാനായത് തന്നെ രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും ആശ്വാസം നല്‍കുമെന്നാണ് കരുതുന്നതെന്നും വിദ്യാഭ്യാസമന്ത്രി അഭിപ്രായപ്പെട്ടു.