അയര്‍ലണ്ടില്‍ തൊഴില്‍ വാഗ്ദാനവുമായി പ്രമുഖ അനലിറ്റിക്സ് കമ്പനിയായ Joulica. ഗാല്വേയിലാകും തൊഴില്‍ അവസരങ്ങള്‍ 40 പേര്‍ക്കാണ് കമ്പനി തൊഴില്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. അടുത്ത മൂന്ന വര്‍ഷത്തിനുള്ളിലാണ് നിയമനങ്ങള്‍ പൂര്‍ത്തിയാക്കുക.
എന്നാല്‍ ആദ്യഘട്ട റിക്രൂട്ട്മെന്റ് നടപടികള്‍ ഉടന്‍ ആരംഭിക്കും. പ്രോഡക്ട് ഡവലപ്പ്മെന്റ്, കസ്റ്റമര്‍ സക്സസ്, സെയില്‍സ് , മാര്‍ക്കറ്റിംഗ് എന്നീ വിഭാഗങ്ങളിലായിരിക്കും ഒഴിവുകള്‍. നിലവില്‍ 30 പേരാണ് കമ്പനിയില്‍ ജോലി ചെയ്യുന്നത്. കൂടുതല്‍ നിക്ഷേപത്തിനും നിയമനങ്ങള്‍ നടത്താനുമുള്ള കമ്പനിയുടെ തീരുമാനത്തെ സര്‍ക്കാരും അഭിനന്ദിച്ചു.
സോഫ്റ്റ്വെയര് ഡവലപ്പര്‍ തസ്തികയിലേയ്ക്ക് ഇതിനകം കമ്പനി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് കമ്പനിയുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക.