അയർലണ്ടിലെ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭാ കുടുംബ സംഗമം 2023 ന്റെ രജിസ്ട്രേഷന് ആരംഭിച്ചു
സെപ്റ്റംബർ 30, ഒക്ടോബർ 1 (ശനി,ഞായർ) തിയതികളിൽ ഡബ്ലിനിൽ വൈറ്റ് ഹാളിൽ ഉള്ള ഹോളി ചൈൽഡ് ബോയ്സ് നാഷണൽ സ്കൂളിൽ വെച്ച് നടത്തപ്പെടുന്ന യാക്കോബായ കുടുംബ സംഗമത്തിന്റെ (Family Conference 2023 ) രെജിസ്ട്രേഷൻ ഉത്ഘാടനം ഡബ്ലിൻ , കോർക്ക് ഇടവകളിൽ നടത്തപ്പെട്ടു .
കോർക്ക് സെ .പീറ്റേഴ്സ് യാക്കോബായ ഇടവകയിൽ മെയ് 27 ശനിയാഴ്ച വി .കുർബ്ബാന ക്ക് ശേഷം വികാരി ബിജോയ് കാരുകുഴി അച്ഛൻ ആദ്യ റെജിസ്ട്രെഷൻ ശ്രീ. ജെയ്മോൻ മാർക്കോസിന് നു നൽകിയും , ഡബ്ലിൻ സെ. ഗ്രീഗോറിയോസ് ഇടവകയിൽ മെയ് 28 ഞായറാഴ്ച സഹ വികാരി ജിനു കുരുവിള അച്ചൻ വർഗീസ് വാഴക്കാലക്കു നൽകിയും ഉത്ഘാടനം നിർവഹിച്ചു.
അയർലണ്ടിലെ എല്ലാ യാക്കോബായ ഇടവകകളിലെയും കുടുംബങ്ങളെയും പങ്കെടുപ്പിച്ചു നടത്തപ്പെടുന്ന ഈ കുടുംബ സംഗമത്തിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ ക്ലാസുകളും , കലാ പരിപാടികളും കൂടാതെ വിവിധങ്ങളായ മത്സര ഇനങ്ങളും ക്രമീകരിച്ചിട്ടുണ്ട് .
ഈ വർഷത്തെ കുംബസംഗമത്തിന്റെ ചിന്ത വിഷയം “Hasyooso -2023” (വിശുദ്ധി -2023) എന്നതായിരിക്കും കുടുംബ സംഗമത്തിന്റെ വിജയകരമായ നടത്തിപ്പിനായി ഇടവക മെത്രാപോലിത്ത അഭി. തോമസ് മോർ അലക്സന്ദ്രിയോസ് തിരുമേനിയുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ രൂപികരിച്ചു പ്രവർത്തനങ്ങൾ പുരോഗമിച്ചു വരുന്നു.
കൂടുതൽ വിവരങ്ങൾക്ക് :
റെവ.ഫാ. ജെനിആൻഡ്രൂസ് (സെക്രട്ടറി ) – 089 449 5599
ബിനു. ബി.അന്തിനാട് (ട്രസ്റ്റീ ) – 087 751 7155
Share This News