അതീഷ് ജോസഫിന്റെ ആലാപനം ‘ കൃപയായ് ഒഴുകണമേ’ നയിക്കുന്നത് ഭക്തിയുടെ ലഹരിയിലേയ്ക്ക്

വിശ്വാസി ഹൃദയങ്ങളെ ഭക്തിയുടെ ലഹരിയില്‍ ആറാടിക്കുകയാണ് അയര്‍ലണ്ടില്‍ നിന്നും പുറത്തിറങ്ങിയ കൃപയായ് ഒഴുകണമേ എന്ന ഭക്തി ഗാനം. യുട്യൂബില്‍ റിലീസ് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ തന്നെ മികച്ച പ്രതികരണമാണ് ഈ ഗാനത്തിന് ലഭിക്കുന്നത്.

ദീപാ ടോമിന്റെ ആത്മിയത തുളുമ്പുന്ന വരികള്‍ക്ക് തോമസ് ജെ. അഴിക്കകത്തിന്റെ മ്യൂസിക് മനോഹാരിത വര്‍ദ്ധിപ്പിച്ചപ്പോള്‍ അതീഷ് ജോസഫിന്റെ ശബ്ദമാധുര്യം ഗാനത്തിന്റെ പ്രത്യേക ആകര്‍ഷണമായി മാറി. അയര്‍ലണ്ട് മലയാളികള്‍ക്ക് തന്നെ അഭിമാനമായി മാറിയിരിക്കുകയാണ് ഈ കലാസൃഷ്ടി.

Aungelic Audios എന്ന യുട്യൂബ് ചാനലിലിലൂടെയാണ് ഈ ഭക്തിഗാനം പുറത്തിറക്കിയത്. ഈ ചാനലില്‍ മറ്റ് മനേഹരവും ഭക്തിസാന്ദ്രവുമായ ഗാനങ്ങളും ലഭ്യമാണ്. കൃപയായി ഒഴുകണമേ എന്ന ഗാനം കേള്‍ക്കുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

https://youtu.be/MZimAvz76hA

Share This News

Related posts

Leave a Comment