അയര്‍ലണ്ട് പാസ്പോര്‍ട്ടിന്റെ രൂപവും ഭാവവും മാറുന്നു. ഇതിനായുള്ള നീക്കങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകരാം നല്‍കുകയും ഇതിനായുള്ള കമ്മിറ്റി ഇതു സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ഇനി ഇക്കാര്യത്തില്‍ പൊതുജനാഭിപ്രായ സ്വീകരണമാണ് നടക്കുക.
രാജ്യത്തിന്റെ Natural Environment നു മുന്‍ഗണന നല്കുന്ന രീതിയിലുള്ള ഡിസൈനാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. അയര്‍ലണ്ടിന്റെ സംസ്കാരവും മൂല്ല്യങ്ങളും ലോകത്തോട് വിളിച്ചു പറയുന്നതായിരിക്കും പുതിയ ഡിസൈനെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കൂടുതല്‍ ഏറ്റവും പുതിയ സുരക്ഷാ ക്രമീകരണങ്ങളും പാസ്പോര്ട്ടിലുണ്ടാവും. ഈ വര്‍ഷം അവസാനത്തോടെ പുതിയ പാസ്പോര്‍ട്ട് നിര്‍മ്മാതാവിനെ നിയമിക്കും 2025 അവസാനത്തോടെ പുതിയ പാസ്പോര്‍ട്ട് ജനങ്ങളിലേയ്ക്ക് 2025 ല്‍ എത്തും.