പൗരത്വ അപേക്ഷകര്‍ക്ക് 100 ദിവസം വരെ രാജ്യം വിട്ട് നില്‍ക്കാം

അയര്‍ലണ്ടില്‍ പൗരത്വ അപേക്ഷകള്‍ സംബന്ധിച്ച് നിര്‍ണ്ണായക മാറ്റങ്ങളുമായി സര്‍ക്കാര്‍. പൗരത്വ അപേക്ഷ നല്‍കുന്നതിന് മുമ്പുള്ള ഒരു വര്‍ഷം രാജ്യത്ത് തന്നെ ഉണ്ടായിരിക്കണമെന്നാണ് നിയമം. ഈ നിയമത്തിലാണ് ചെറിയ ഇളവുകള്‍ നല്‍കിയിരിക്കുന്നത്.

ഈ ഒരു വര്‍ഷത്തിനുള്ളില്‍ 100 ദിവസംവരെ രാജ്യത്ത് നിന്ന് മാറി നില്‍ക്കാന്‍ സാധിക്കും. നേരത്തെ ഇത് ആറാഴ്ച മാത്രമായിരുന്നു. പുതിയ മാറ്റങ്ങള്‍ പ്രകാരം 70 ദിവസമാണ് അനുമതിയോടെ രാജ്യത്തിന് പുറത്ത് പോകാവുന്നതാണ്. അത്യാവശ്യ സാഹചര്യങ്ങളില്‍ ഇത് 30 ദിവസം കൂടി നീട്ടി നല്‍കാം.

കുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ , ജോലി , പഠനം എന്നിവയാണ് അത്യാവശ്യ സാഹചര്യങ്ങളായി പരിഗണിക്കുന്നത്. പൗരത്വ അപേക്ഷകള്‍ സംബന്ധിച്ച കാര്യങ്ങള്‍ ഇനി മെയില്‍ അയച്ചും നല്‍കാവുന്നതാണ് എന്ന മാറ്റവുമുണ്ട്.

Share This News

Related posts

Leave a Comment