അയര്‍ലണ്ട് സേനയിലേയ്ക്ക് വലിയ തോതില്‍ റിക്രൂട്ട്മെന്റ് നടത്താനൊരുങ്ങുന്നു. നിലവില്‍ ആയിരം പേരുടെ ഒഴിവുണ്ട്. ഈ ഒഴിവുകളിലേയ്ക്കാവും ആദ്യം നിയമനം നടത്തുക. ഇങ്ങനെ ആയിരം പേര് എത്തുന്നതോടെ സേനയുടെ അംഗബലം 9500 ആയി മാറും.
ഇത് കൂടാതെ ആര്‍മി , നേവല്‍ , എയര്‍ കോര്‍പ്സ് എന്നീ വിഭാഗങ്ങളിലേയ്ക്കാണ് 2000 പേരെ റീക്രൂട്ട്മെന്റ് നടക്കുന്നത്. ഇതിനായി ബി മോര് എന്ന പേരില്‍ ക്യാമ്പയിന് നടത്തും. 2030 ഓടെയാണ് ഈ 2000 പേരെ റിക്രൂട്ട് ചെയ്യുന്നത്. സൈബര്‍ സ്പെഷ്യലിസ്റ്റുകള്‍
, ഡോക്ടര്‍മാര്‍, എഞ്ചിനിയര്‍മാര്‍, നേഴ്സുമാര്‍, ഓര്‍ഡിനന്‍സ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ ഒഴിവുകളും സേനയിലുണ്ട്.
രാജ്യത്തിന്റെ സേനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ള യുവാക്കളെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ക്യാംപെയിന് ആരംഭിച്ചിരിക്കുന്നത്.