അയര്‍ലണ്ടില്‍ 2022 ലെ ജീവിത ചെലവ് യൂറോപ്യന്‍ ശരാശരിയെക്കാള്‍ വളരെ കൂടുതല്‍

നിത്യോപയോഗ സാധനങ്ങളുടേയും ഊര്‍ജ്ജത്തിന്റെയും അടക്കം വിലക്കയറ്റം 2022 ല്‍ അയര്‍ലണ്ടിലെ ജീവിത ചെലവ് ദുസഹമാക്കിയിരുന്നു. കുടുംബ ബഡ്ജറ്റുകള്‍ താളെ തെറ്റുന്ന കാഴ്ചയായിരുന്നു കണ്ടത്. എന്നാല്‍ ഇതിന്റെ കൃത്യമായ കണക്കുകള്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്.

സ്റ്റാറ്റിറ്റിക്‌സ് ഏജന്‍സിയായ Eurostat ആണ് പഠനം നടത്തിയത്. വീട്ടാവശ്യങ്ങള്‍ക്കുള്ള സാധനങ്ങളുടെ വില യൂറോപ്യന്‍ യൂണിയന്‍ ശരാശരിയേക്കാള്‍ 46 ശതമാനം കൂടുതലായിരുന്നു അയര്‍ലണ്ടില്‍ എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. യൂറോപ്പ് ശരാശരിയേക്കാള്‍ 45 ശതമാനം മുകളിലായിരുന്നു ഡെന്‍മാര്‍ക്കിലെ വില. 37 ശതമാനം കൂടുതലായിരുന്നു ലക്‌സംബര്‍ഗിലെ വില.

ഫിന്‍ലാന്‍ഡിലായിരുന്നു ഏറ്റവും ഉയര്‍ന്ന വില ഇവിടെ യൂറോപ്പ് ശരാശരിയേക്കാള്‍ 74 ശതമാനം അധികമായിരുന്നു വില. ഏറ്റവും വിലക്കുറവ് റൊമാനിയായില്‍ ആയിരുന്നു ഇവിടെ യൂറോപ്പ് ശരാശരിയെ അപേക്ഷിച്ച് 42 ശതമാനം കുറവായിരുന്നു വില. ബള്‍ഗേറിയ , പോളണ്ട് എന്നിവിടങ്ങളിലും വിലക്കുറവ് റിപ്പോര്‍ട്ട് ചെയ്തു.

Share This News

Related posts

Leave a Comment