അയര്‍ലണ്ടില്‍ ഐപി ,ഒപി ഫീസുകള്‍ ഒഴിവാക്കിയേക്കും

അയര്‍ലണ്ടിലെ ഹോസ്പിറ്റലുകളില്‍ ഇന്‍ പേഷ്യന്റ് , ഔട്ട് പേഷ്യന്റ് ചാര്‍ജുകള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോണ്‍ലിയാണ് ഇക്കാര്യം പറഞ്ഞത്. ആരോഗ്യമേഖലയില്‍ എല്ലാവര്‍ക്കും സൗജന്യ സേവനം ലഭ്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ഐപി, ഒപി ഫീസുകള്‍ അടുത്തവര്‍ഷം മുതല്‍ പൂര്‍ണ്ണമായി ഒഴിവാക്കിയേക്കും.

എന്നാല്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലെ സേവനത്തിന് ഫീസ് ഉണ്ടാകുമെന്നും ജിപിയുടെ റഫറന്‍സ് ഇല്ലാതെയെത്തുന്നവര്‍ക്ക് 100 രൂപതന്നെയായിരിക്കും ഫീസെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ ആറ്, ഏഴ് വയസ്സുള്ള കുട്ടികള്‍ക്ക് ജിപിയുടെ സേവനം സൗജന്യമാക്കുമെന്നും 17 നും 25 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ഗര്‍ഭനിരോധന ശാസ്ത്രക്രിയ സൗജന്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 14000 ജീവനക്കാര്‍ ആരോഗ്യവകുപ്പില്‍ ജോലിയില്‍ പ്രവേശിച്ചിട്ടുണ്ടെന്നും 4000 നഴ്‌സുമാരും മിഡ്‌വൈഫുമാരും 2200 സോഷ്യല്‍ കെയര്‍ പ്രഫഷണലുകളും 1300 ഡോക്ടര്‍മാരും ഡന്റിസ്റ്റുകളും ജോലിയില്‍ പ്രവേശിച്ചതായും 2500 പേര്‍ ഇന്‍ പേഷ്യന്റ് വിഭാഗത്തില്‍ ജോലി ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Share This News

Related posts

Leave a Comment