ആഗോളതലത്തില്‍ പലിശ നിരക്കുകള്‍ വലിയ തോതില്‍ കുറഞ്ഞേക്കുമെന്ന് നാഷണല്‍
മോണിറ്ററി ഫണ്ട്. നിലവിലെ ഉയര്‍ന്ന പലിശ നിരക്കുകള്‍ കോവിഡ് കാലത്തിന് മുമ്പത്തെ അവസ്ഥയിലേയ്ക്ക് കുറഞ്ഞേക്കുമെന്നാണ് ഐഎംഎഫ് നല്‍കുന്ന സൂചന. വലിയ തോതില്‍ ഉയര്‍ന്ന പണപ്പെരുപ്പത്തെ പിടിച്ചു നിര്‍ത്തുന്നതാനായായിരുന്നു സമ്പദ് വ്യവസ്ഥകള്‍ പലിശ നിരക്ക് ഉയര്‍ത്തിയത്.
എന്നാല്‍ പണപ്പെരുപ്പം നിയന്ത്രണവിധേയമായി വരുന്നതിന്റെ സൂചനകളാണ് വിവിധയിടങ്ങളില്‍ നിന്നും പുറത്തു വരുന്നത്. ഈ സാഹചര്യത്തില്‍ പലിശനിരക്കുകള്‍ കുറയുമെന്നാണ് നിഗമനം. ഇപ്പോഴത്തെ പലിശനിരക്കുകളിലെ വര്‍ദ്ധനവ് ഒരു താത്ക്കാലിക പ്രതിഭാസമാണെന്നും ഐഎംഎഫ് പറയുന്നു.
ആഗോളതലത്തില്‍ പലിശനിരക്കുകള്‍ കുറഞ്ഞാല്‍ അത് യൂറോപ്യന്‍ സമ്പദ്വ്യവസ്ഥയ്ക്കും ഗുണം ചെയ്യുമെന്നും അയര്‍ലണ്ടിലും പലിശനിരക്കുകള്‍ കുറയുമെന്നും വിദഗ്ദര്‍ പറയുന്നു.
imf intrest rate