ഇന്‍സ്റ്റഗ്രാമില്‍ പുതിയ അപ്ഡേറ്റുമായി കമ്പനി രംഗത്ത്. quiet എന്ന പുതിയ ഓപ്ഷനാണ് നല്‍കുന്നത്. ഇന്നലെ മുതലാണ് ഇത് നിലവില്‍ വന്നത്. അയര്‍ലണ്ട് , യുകെ, യുഎസ്, കാനഡ, ന്യൂസിലന്‍ഡ് , ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലെ ഉപഭോക്താക്കള്‍ക്കാണ് ഈ സൗകര്യം ലഭിക്കുന്നത്.
qഹഗാൂ മോഡ് ആക്ടിവേറ്റ് ചെയ്തിട്ടാല്‍ ആ സമയത്ത് നോട്ടിഫിക്കേഷന്‍സ് ഒന്നും വരില്ല. മെസേജുകള്‍ക്ക് ഓട്ടോമാറ്റിക് റിപ്ലെ പോവുകയും ചെയ്യും. മാത്രമല്ല ആക്ടിവിറ്റി സ്റ്റാറ്റസ് Quiet എന്നാകും കാണിക്കുക.. ഫ്രണ്ട്സിനേയും ഫോളേവേഴ്സിനേയും മാറ്റി നിര്‍ത്തി മറ്റ് നോട്ടിഫിക്കേഷന്‍സിന്റെ ശല്ല്യങ്ങളില്ലാതെ ഇന്‍സ്റ്റ ഉപയോഗിക്കാന്‍ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത.
മാത്രമല്ല കുറച്ചു സമയത്തേക്ക് ഈ വ്യക്തി അവയ്ലബ്ള്‍ ആയിരിക്കില്ല എന്ന് ഫോളേവേഴ്സിന് മനസ്സിലാകാനും ഇത് സാധിക്കും.