ഇന്ത്യന്‍ എംബസിയില്‍ നിന്നുള്ള പ്രധാന അറിയിപ്പ്

അയര്‍ലണ്ടിലെ ഇന്ത്യന്‍ പൗരന്‍മാര്‍ ഡബ്ലിനിലെ ഇന്ത്യന്‍ എംബസിയുമായി ആശയവിനിമയം നടത്തേണ്ട നമ്പരുകളിലും മെയില്‍ ഐഡികളിലും മാറ്റം വരുത്തിയിട്ടുണ്ട്. എംബസിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. എംബസിയുമായി ബന്ധപ്പെടല്‍ ഏത് നിമിഷവും ആര്‍ക്കും ആവശ്യമായി വരുന്നതിനാല്‍ ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധയില്‍ വെയ്ക്കുക.

അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടേണ്ട നമ്പര്‍ ഇതാണ് (353 899423734) – മരണവുമായി ബന്ധപ്പെട്ടോ, മരണങ്ങളുമായി ബന്ധപ്പെട്ട അടിയന്തര വിസയുടെ കാര്യത്തിനോ അല്ലെങ്കില്‍ അടിയന്തരമായുള്ള മെഡിക്കല്‍ ആവശ്യങ്ങള്‍ സംബന്ധിച്ചോ മാത്രമെ ഈ നമ്പറില്‍ ബന്ധപ്പെടാവൂ.. ഈ നമ്പര്‍ എല്ലാ ദിവസങ്ങളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കും.

ഈ നമ്പരുകളില്‍ വിളിച്ചിട്ട് ലഭിക്കാത്ത സാഹചര്യം ഉണ്ടായാല്‍ താഴെ പറയുന്ന മെയില്‍ ഐഡിയില്‍ ബന്ധപ്പെടുക. അടിയന്തര പ്രാധാന്യമില്ലാത്ത മറ്റ് കാര്യങ്ങള്‍ക്ക് 012060932 എന്ന നമ്പര്‍ ഉപയോഗിക്കാവുന്നതാണ്. പ്രവൃത്തി ദിവസങ്ങളില്‍ ഉച്ചകഴിഞ്ഞ് രണ്ട് മണി മുതല്‍ നാല് മണിവരെയായിരിക്കും ഈ നമ്പര്‍ പ്രവര്‍ത്തിക്കുക.

sscons.dublin@mea.gov.in

വിശദമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ആവശ്യമായ രേഖകള്‍ സഹിതം ഇ-മെയില്‍ അയയ്ക്കുന്നതാവും അന്വേഷണങ്ങള്‍ക്ക് ഏറ്റവും ഉചിതം. ഇതിനായി താഴെ പറയുന്ന ഇ-മെയില്‍ ഐഡികള്‍ ഉപയോഗിക്കാവുന്നതാണ.്

(i). cons.dublin@mea.gov.in – ഇത് വിസ , അറ്റസ്റ്റേഷന്‍ മറ്റ് കോണ്‍സുലാര്‍ സര്‍വ്വീസസ് എന്നിവയ്ക്ക് വേണ്ടിയാണ്.
(ii). passport.dublin@mea.gov.in – പാസ്‌പോര്‍ട്ട് , OCI എന്നിവയുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് ഈ മെയില്‍ ഐഡി ഉപയോഗിക്കാവവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക…………………

https://www.indianembassydublin.gov.in/

Share This News

Related posts

Leave a Comment