LIDL IRELAND ല്‍ അവസരങ്ങള്‍

അയര്‍ലണ്ടിലെ ബ്രാന്‍ഡഡ് സ്‌റ്റോറുകളുടെ ശൃംഖലയായ LIDLE അയര്‍ലണ്ടില്‍ അവസരങ്ങള്‍. സ്‌റ്റോറുകളിലേയ്ക്ക് നിലവില്‍ 40 ഒഴിവുകളാണ് ഉള്ളത്. ഇത് കൂടാതെ സ്‌റ്റോറുകളുടെ നവീകരണത്തിന്റെയും പുതിയ സ്‌റ്റോറുകള്‍ തുറക്കുന്നതിന്റേയും ഭാഗമായി 100 ഓളം ഒഴിവുകള്‍ കണ്‍സ്ട്രക്ഷന്‍ മേഖലയിലും ഉണ്ട്.

Clonshaugh യില്‍ഉടന്‍ തന്നെ പുതിയ സ്റ്റോര്‍ ആരംഭിക്കാനും LIDLE ഗ്രൂപ്പിന് പദ്ധതിയുണ്ട്. Tyrrelstown സൂപ്പര്‍മാര്‍ക്കറ്റിലും പുതിയ സ്റ്റോര്‍ ആരംഭിക്കുന്നുണ്ട്. കമ്പനിയുടെ 175 സ്റ്റോറുകളിലായി 5000 ത്തോളം ജീവനക്കാരാണ് നിലവില്‍ ജോലി ചെയ്യുന്നത്.

ഒഴിവുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കമ്പനിയുടെ വെബ്‌സൈറ്റില്‍ നിന്നും ലഭ്യമാണ്. ഇതിനായി താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

https://jobs.lidl.ie/store

Share This News

Related posts

Leave a Comment