വിദേശത്ത് ജോലി ചെയ്യുന്ന നഴ്സുമാര്‍ അയര്‍ലണ്ടില്‍ ജോലിക്കായി എത്തുമ്പോള്‍ എച്ച്എസ്ഇ നല്കുന്ന റിലൊക്കേഷന്‍ പാക്കേജ് സംബന്ധിച്ച കണക്കുകള്‍ പുറത്ത്. നാലായിരം യൂറോയിലധികമാണ് റിലൊക്കേഷന്‍ പാക്കേജായി നല്‍കുന്നത്. യൂറോപ്യന്‍ യൂണിയന്റെ അകത്ത് ജോലി ചെയ്കശേഷം വരുന്നവരാണെങ്കില്‍ അക്കമഡേഷന്‍ അലവന്‍സും ഫ്ളൈറ്റ് അലവന്‍സും ഉള്‍പ്പെടെ 3910 യൂറോയാണ് നല്‍കുന്നത്.
എന്നാല്‍ യൂറോപ്യന്‍ യൂണിയന് പുറത്ത് ജോലി ചെയ്തിരുന്നവരാണെങ്കില്‍ അവര്‍ക്ക് ലഭിക്കുക 4000 യൂറോയിലധികമായിരിക്കും. ഇവര്‍ക്ക് രജിസ്ച്രേഷന്‍ ഫീസ്, വിസാ ചാര്‍ജ് എന്നിവ ഉള്‍പ്പടെയായിരിക്കും ലഭിക്കുക.. ഉദ്യോഗാര്‍ത്ഥി അവിടെ നിന്നാണ് വരുന്നത് എന്നതിനെ അപേക്ഷിച്ചായിരിക്കും കൃത്യമായ തുക പറയാനാവുക എന്ന് എച്ച്എസ്ഇ വക്താവ് പറഞ്ഞു.
ലോകോത്തരമായ റിലൊക്കേറ്റിംഗ് പാക്കേജ് നല്കി മികച്ച ജീവനക്കാരെ അയര്‍ലണ്ട് ആരോഗ്യ വകുപ്പിലേയ്ക്കെത്തിക്കുക എന്നതാണ് സര്‍ക്കാരും ആരോഗ്യവകുപ്പും ലക്ഷ്യമിടുന്നത്.