കെയറര്‍മാര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും നഴ്‌സാകാം ; പുതിയ സ്‌കീമുമായി എച്ച്എസ്ഇ

അയര്‍ലണ്ടില്‍ കെയറര്‍മാര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും നഴ്‌സായി മാറാന്‍ അവസരം. ഇങ്ങനെയുള്ളവര്‍ക്ക് എച്ച്എസ്ഇ സ്‌പോണ്‍സര്‍ഷിപ്പില്‍ നഴ്‌സിംഗ് കോഴ്‌സ് പഠിച്ച് നഴ്‌സുമാരോ അല്ലെങ്കില്‍ മിഡൈ്വഫുമാരോ ആയി മാറാം. രണ്ടു വര്‍ഷത്തിലധികമായി കെയററായോ സപ്പോര്‍ട്ട് സ്റ്റാഫായോ ജോലി ചെയ്യുന്നവര്‍ക്കാണ് അവസരം.

23 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് അവസരം ലഭിക്കുക. ഇവര്‍ രാജ്യത്തെ ഏതെങ്കിലും സ്ഥാപനങ്ങളില്‍ നഴ്‌സിംഗ് കോഴ്‌സിന് അഡ്മിഷന്‍ നേടിയശേഷമാണ് സ്‌പോണ്‍സര്‍ഷിപ്പിന് അപേക്ഷിക്കേണ്ടത്. പഠനത്തോടൊപ്പം നിലവിലെ ജോലി തുടരാനും അടിസ്ഥാന ശമ്പളം ലഭിക്കാന്‍ അവസരമുണ്ടാവുകയും ചെയ്യും.

ഇങ്ങനെ എച്ച്എസ്ഇ സ്‌പോണ്‍സര്‍ഷിപ്പില്‍ കോഴ്‌സ് പഠിച്ച് നഴ്‌സോ മിഡ്‌വൈഫോ ആയി മാറുന്നവര്‍ എച്ച്എസ്ഇ യില്‍ അഞ്ച് വര്‍ഷത്തെ ബോണ്ട് ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

https://healthservice.hse.ie/about-us/onmsd/cpd-for-nurses-and-midwives/onmsd-sponsorship-schemes/public-health-service-employees.html

Share This News

Related posts

Leave a Comment