ഇന്ത്യന്‍ വംശജനായ ലിയോ വരദ്കര്‍ അധികാരമേറ്റെടുത്ത ഉടന്‍ നടത്തിയ പ്രസ്താവന അയര്‍ലണ്ടിലെ വീടുകളുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ വ്യക്തമായ പരിഹാരം കാണുന്നതിനായിരിക്കും മുന്‍തൂക്കമെന്നാണ്. ഇതിനായുള്ള നടപടികള്‍ അദ്ദേഹം ആരംഭിച്ചു എന്നാണ് പുറത്തു വരുന്ന വിവരം. എല്ലാവര്‍ക്കും വീട് എന്ന ലക്ഷ്യത്തോടെയുള്ള പരിപാടികളാണ് ആരംഭിക്കുന്നത്.
വാടകയ്ക്ക് വീടുകള്‍ ലഭിക്കാത്തതും വീട്ടു വാടകയപും വീടുകളുടെ വിലയും ഉയര്‍ന്നു നില്‍ക്കുന്നതുമാണ് പ്രധാന പ്രശ്‌നം. ഇതുമായി ബന്ധപ്പെട്ട് ഈ മേഖലയിലെ വിദഗ്ദരുമായി അദ്ദേഹം ചര്‍ച്ച ആരംഭിച്ചു കഴിഞ്ഞു. സാമ്പത്തീക മേഖലയിലേയും റിയല്‍ എസ്റ്റേറ്റ്, ഹൗസിംഗ്, കണ്‍സ്ട്രക്ഷന്‍ മേഖലയിലേയും വിദഗ്ദരുമായാണ് ചര്‍ച്ചകള്‍ നടക്കുക.
വീടുകള്‍ മേടിക്കുമ്പോഴും വാടക നല്‍കുമ്പോഴുമുള്ള നികുതിയിളവ് , ആദ്യവീട് വാങ്ങുമ്പോഴുള്ള സഹായം എന്നിവയാണ് ഇപ്പോള്‍ സര്‍ക്കാര്‍ നടത്തി വരുന്നത്.