അയര്‍ലണ്ടില്‍ പൊതുഗതാഗത സംവിധാനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ട്രെയിന്‍ സര്‍വ്വീസുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന് ശുപാര്‍ശ. ഇത് സംബന്ധിച്ച ശുപാര്‍ശകള്‍ ഗതാഗതവകുപ്പ് മന്ത്രി മന്ത്രിസഭയുടെ പരിഗണനയ്ക്ക് വച്ചു.
പ്രധാന സിറ്റികള്‍ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് എല്ലാ മണിക്കൂറിലും ട്രെയിന്‍ സര്‍വ്വീസ് വേണമെന്നതാണ് പ്രധാന ആവശ്യം. മറ്റ് അര്‍ബന്‍ സെന്ററുകള്‍ തമ്മില്‍ കുറഞ്ഞത് രണ്ട് മണിക്കൂറിനിടെ ഒരു ട്രെയിനെങ്കിലും വേണമെന്നും ശുപാര്‍ശയില്‍ പറയുന്നു.
കൂടുതല്‍ വേഗത പുതിയ റെയില്‍ റൂട്ടുകള്‍. രാജ്യത്തിന്റെ വിവിധ മേഖലകളെ തമ്മില്‍ ബന്ധിപ്പിച്ച് യാത്രക്കും ചരക്ക് നീങ്ങള്ക്കുമായി പുതിയ ട്രെയിനുകള്‍ എന്നിവയും നിര്‍ദ്ദേശങ്ങളിലുണ്ട്. 25 വര്‍ഷം മുന്നില്‍ കണ്ടുള്ള ശുപാര്‍ശകളാണ് തയ്യാറാക്കിയിരിക്കുന്നതെങ്കിലും പ്രധാന ശുപാര്‍ശകള്‍ 2030 ന് മുമ്പ് നടപ്പിലാക്കണമെന്ന നിര്‍ദ്ദേശവുമുണ്ട്.