അയര്‍ലണ്ടിലെ ആശുപത്രികള്‍ കടുത്ത സമ്മര്‍ദ്ദത്തില്‍. നിലവിലെ സംവിധാനങ്ങള്‍ക്ക് താങ്ങാവുന്നതിലുമപ്പുറം തിരക്കാണ് ആശുപത്രികളില്‍. കോവിഡ്, ഫ്ളു, ആര്‍എസ്വി, ഇങ്ങനെ വിവധ രോഗങ്ങളാണ് ആളുകളെ അലട്ടുന്നത്. ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളിലെ എത്തുന്നവര്‍ക്ക് പോലും കൃത്യമായ സേവനം നല്കാന് കഴിയാത്ത അവസ്ഥയാണ്.
കൂടുതല്‍ ആളുകളെ നിയമിച്ചും മറ്റു വിഭാഗങ്ങളില്‍ നിന്നുള്ളവരെ അത്യാഹിത വിഭാഗങ്ങളിലേയ്ക്കടക്കം മാറ്റിയുമാണ് ഇപ്പോള്‍ പല ആശുപത്രികളും മുന്നോട്ട് പോകുന്നത്. ആരോഗ്യ വകുപ്പ് മന്ത്രി പുറത്തു വിട്ട ഏറ്റവും പുതിയ കണക്ക് പ്രകാരം 931 രോഗികളാണ് ബെഡ് കാത്തുകഴിയുന്നത്.
ഡിസംബര്‍ 19 ന് ഇത് 760 ആയിരുന്നു. ഇവിടെ നിന്നും 171 കേസുകളുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. രാജ്യത്തെ ആരോഗ്യ മേഖലയിലെ അവസ്ഥ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ഇന്ന് ആരോഗ്യമന്ത്രി ക്യാബിനറ്റിന് മുന്നില്‍ വെക്കും ഇതിന് ശേഷം വെള്ളിയാഴ്ച എച്ച്എസ്ഇ മാനേജ്മെന്റുമായി ചര്‍ച്ച നടക്കും