നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് ആശ്വാസമായി സര്‍ക്കാര്‍ സഹായധനം. കോവിഡ് മഹാമാരിയെ തുടര്‍ന്ന് പ്രതിസന്ധിയിലായ ഹോസ്പിറ്റാലിറ്റി മേഖലയിലെ സംരഭകര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന തീരുമാനമാണിത്. നാല്‍പ്പത് മില്ല്യണ്‍ യൂറോയുടെ സഹായധനമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലെ കണക്കുകളനുസരിച്ച് 3200 സംരഭകരാണ് സഹായധനത്തിന് അര്‍ഹരായിട്ടുള്ളത്.
10,000 മുതല്‍ 20,000 യൂറോ വരെയാണ് ഓരോരുത്തര്‍ക്കും ലഭിക്കാന്‍ സാധ്യത. നൈറ്റ് ക്ലബ്ബുകള്‍, റസ്‌റ്റോറന്റുകള്‍, കഫേകള്‍, കോഫി ഷോപ്പുകള്‍, പബ്ബുകള്‍, ബാറുകള്‍, ബ്രസ്റ്റോര്‍സ്, സോഷ്യല്‍ ക്ലബ്ബുകള്‍ എന്നിങ്ങനെയുള്ള സ്ഥാപനങ്ങള്‍ക്കാണ് സഹായം ലഭിക്കുന്നത്. എന്നാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബുകള്‍ക്ക് സഹായം ലഭിക്കില്ല. ഈ മോഖലയില്‍ നിരവധി നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതിനൊപ്പമാണ് സര്‍ക്കാര്‍ കൈത്താങ്ങാകാന്‍ സഹായവും പ്രഖ്യാപിച്ചിരിക്കുന്നത്.