കോ വെക്‌സ് ഫോര്‍ഡില്‍ ഇക്കഴിഞ്ഞ ദിവസമുണ്ടായ പ്രളയത്തില്‍ നിരവധി പേര്‍ക്കാണ് നാശനഷ്ടങ്ങള്‍ സംഭവിച്ചത്. വീടുകളിലും ബിസിനസ് സ്ഥാപനങ്ങളിലും വെള്ളം കയറുകയും വലിയ തോതില്‍ നഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തിരുന്നു. ഇങ്ങനെ പ്രളയ ദുരിതത്തിലകപ്പെട്ടവര്‍ക്ക് ആശ്വാസമായി സാമ്പത്തീക സഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍. ഇന്നലെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
സോഷ്യല്‍ പ്രൊട്ടക്ഷന്‍ ആന്‍ഡ് റൂറല്‍ , കമ്മ്യൂണിറ്റി ഡവലപ്പ്‌മെന്റ് മന്ത്രിയാണ് ഇക്കാര്യം പറഞ്ഞത്. ജനങ്ങള്‍ വളരെ ബുദ്ധിമുട്ടേറിയ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നതെന്നും തന്റെ ഡിപ്പാര്‍ട്ട്‌മെന്റിലെ ഉദ്യോഗസ്ഥര്‍ പ്രളയ ദുരിത മേഖലകളില്‍ സന്ദര്‍ശനം നടത്തുകയാണെന്നും നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്കെല്ലാം ഉടന്‍ തന്നെ നഷ്ട പരിഹാരം നല്‍കുമെന്നും മന്ത്രി പറഞ്ഞു.