വിലക്കയറ്റത്തില്‍ കൈത്താങ്ങാകാന്‍ പുതിയ പദ്ധതികളുമായി സര്‍ക്കാര്‍

രാജ്യത്തെ ജീവിത ചെലവ് അനുദിനം ഉയരുമ്പോള്‍ ജനങ്ങള്‍ക്ക് കൈത്താങ്ങാകാന്‍ പുത്തന്‍ പദ്ധതികളുമായി രംഗത്ത് വന്നിരിക്കുകയാണ് സര്‍ക്കാര്‍. ജനങ്ങള്‍ക്ക് ഏറെ ആശ്വാസമാകുന്ന പദ്ധതികളാണ് അണിയറയില്‍ ഒരുങ്ങുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ പുറത്തു വിടുന്ന വിവരം. ബജറ്റ് അവതരിപ്പിക്കുന്ന സെപ്റ്റംബര്‍ 27 നാകും പദ്ധതികള്‍ പ്രഖ്യാപിക്കുക.

പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്കും സോഷ്യല്‍ വെല്‍ഫെയര്‍ സ്‌കീമില്‍ സഹായം ലഭിക്കുന്നവര്‍ക്കും ജോബ് സീക്കേഴ്‌സ് അലവന്‍സ് ലഭിക്കുന്നവര്‍ക്കും കഴിഞ്ഞ ക്രിസ്മസിന് നല്‍കിയ മാതൃകയില്‍ ഇത്തവണ ഡബിള്‍ പേയ്‌മെന്റ് നല്‍കാനാണ് പദ്ധതി. കഴിഞ്ഞ തവണ ജോബ് സീക്കേഴ്‌സ് അലവന്‍സ് വാങ്ങുന്നവര്‍ക്ക് ഈ പേയ്‌മെന്റ് ലഭിച്ചിരുന്നില്ല.

മാത്രമല്ല കുടുംബങ്ങള്‍ക്ക് എക്‌സ്ട്രാ ഫ്യൂവല്‍ അലവന്‍സും ഒപ്പം എന്‍ര്‍ജി ക്രെഡിറ്റും പ്രഖ്യാപിക്കാനും സര്‍ക്കാരിന് പദ്ധതിയുണ്ട്. പണപ്പെരുപ്പവും ഒപ്പം ജീവിത ചെലവുകളും കുതിച്ചുയരുമ്പോള്‍ ആശ്വാസ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് വനിന്നുണ്ടാകണമെന്ന ആവശ്യം വിവിധ കേന്ദ്രങ്ങളില്‍ നിന്നും ശക്തമാണ്.

Share This News

Related posts

Leave a Comment