ഗൂഗിള്‍ ഇക്കഴിഞ്ഞ ദിവസമാണ് കമ്പനിയിലെ പിരിച്ചുവിടല്‍ പ്രഖ്യാപിച്ചത്. ഏകദേശം 12000 പേരെ പിരിച്ചു വിടുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അയര്‍ലണ്ടില്‍ നിന്നും നേരിട്ട് 5000 പേരും കരാറുകാര്‍ വഴിയുള്ളതുള്പ്പെടെ 9000 പേരുമാണ് ഗൂഗിളില്‍ ജോലി ചെയ്യുന്നത്.
ഇതിനാല്‍ തന്നെ ഗൂഗിള്‍ പ്രഖ്യപിച്ചിരിക്കുന്ന പിരിച്ചു വിടല്‍ അയര്‍ലണ്ടിനെ ബാധിക്കുമോ എന്ന ആശങ്ക നേരത്തെയുണ്ടായിരുന്നു. ഈ പിരിച്ചു വിടല്‍ അയര്‍ലണ്ടിനെ ബാധിക്കുമെന്നു തന്നെയാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരങ്ങള്‍. തൊഴില്‍ വകുപ്പിന്റെ ചുമതല കൂടി വഹിക്കുന്ന സൈമണ്‍ കവേനി തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.
എന്നാല്‍ അയര്‍ലണ്ടില്‍ എത്രപേരെ പിരിച്ചു വിടും എന്ന് സംബന്ധിച്ച് വരും ആഴ്ചകളിലെ കൂടുതല്‍ വ്യക്തത വരുകയുള്ളു. ഗൂഗിളിന്റെ അയര്‍ലണ്ടിലെ തലവനുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് മന്ത്രി ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.