ബർഗ് ക്വേ രജിസ്ട്രേഷൻ ഓഫീസ് അടുത്തയാഴ്ച വീണ്ടും പൊതുജനങ്ങൾക്കായി തുറക്കുമെന്ന് അറിയിച്ചു. COVID-19 ലെവൽ-5 നിയന്ത്രണങ്ങൾ കാരണം ഡബ്ലിൻ ഇമിഗ്രേഷൻ ഓഫീസ് നിരവധി മാസങ്ങളായി അടച്ചിരിക്കുകയായിരുന്നു. മെയ് 10 തിങ്കളാഴ്ച മുതൽ GNIB ഓഫീസ് പൊതുജനങ്ങൾക്കായി തുറക്കും, ഡബ്ലിൻ പ്രദേശത്തെ ആളുകൾക്ക് നിയമനത്തിന് അപേക്ഷിക്കുകയും ചെയ്യാം. ആളുകൾക്ക് അവരുടെ രെജിസ്ട്രേഷൻ പുതുക്കാനും മറ്റ് പല ഇമ്മിഗ്രേഷൻ സർവിസുകൾക്കും ഓൺലൈൻ സംവിധാനം ഉപയോഗിക്കാവുന്നതാണ്. എന്നാൽ ഫസ്റ്റ് ടൈം രെജിസ്ട്രേഷൻ ഓൺലൈനിൽ ചെയ്യാൻ കഴിയില്ല കാരണം വ്യക്തികളുടെ ഫോട്ടോയും വിരലടയാളവും രജിസ്ട്രേഷൻ പ്രക്രിയയിൽ എടുക്കേണ്ടതുകൊണ്ട്. എന്നാൽ ആദ്യമായി രജിസ്റ്റർ ചെയ്യേണ്ട ആളുകൾക്ക് ഇന്ന് മുതൽ ഓൺലൈൻ സംവിധാനം വഴി അപ്പോയ്ന്റ്മെന്റ് ബുക്ക് ചെയ്യാവുന്നതാണ്.
ഈ മാസം 10 മുതലാണ് GNIB ഓഫിസ് പൊതുജനങ്ങൾക്കായി തുറക്കുന്നത്. ഓൺലൈൻ രെജിസ്ട്രേഷനുള്ള സംവിധാനവും വെബ്സൈറ്റിൽ ലഭ്യമാണ്. ആദ്യമായി രജിസ്റ്റർ ചെയ്യുന്നവർക്കായി മാത്രമാണ് അപ്പോയ്ന്റ്മെന്റിനായി ഓൺലൈൻ ബുക്കിംഗ് സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത് അല്ലാത്തപക്ഷമുള്ള എല്ലാ ഇമ്മിഗ്രേഷൻ സർവീസുകൾക്കും ഓൺലൈൻ സംവിധാനം ഉപയോഗിക്കാവുന്നതാണെന്ന് GNIB ഓഫീസ് അറിയിച്ചു.