ഗിഫ്റ്റ് കാര്‍ഡുകള്‍ കൈവശമുള്ളവര്‍ക്ക് തിരിച്ചടി. അയര്‍ലണ്ടിലെ ചില പ്രമുഖ ഷോപ്പിംഗ് മാളുകള്‍ തങ്ങളുടെ ഗിഫ്റ്റ് കാര്‍ഡുകള്‍ ഇനി സ്വീകരിക്കില്ലെന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്. Liffey Valley Shopping Centre,
The Square Tallagth (Dublin), Mahon Point Shopping Centre(Cork) എന്നിവരാണ് ഇപ്പോള്‍ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്.
UAB PAYRNET എന്ന പേയ്മെന്റ് സ്ഥാപനമാണ് ഗിഫ്റ്റ് കാര്‍ഡുകള്‍ ഇഷ്യു ചെയ്യുന്നത്. നിയമലംഘനങ്ങളുടെ പേരില്‍ ബാങ്ക് ഓഫ് ലിത്വാനിയ കഴിഞ്ഞ ദിവസം ഇവരുടെ ലൈസന്‍സ് റദ്ദു ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് ഷോപ്പിംഗ് മാളുകള്‍ തീരുമാനം പ്രഖ്യാപിച്ചത്.
ലിത്വാനിയ ബാങ്കിന്റെ നടപടിക്ക് പിന്നാലെ. UAB PAYRNET ഇഷ്യു ചെയ്ത കാര്‍ഡുകളില്‍ ജാഗ്രത വേണമെന്ന് അയര്‍ലണ്ട് സെന്‍ട്രല്‍ ബാങ്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. യൂറോപ്പിലും അയര്‍ലണ്ടിലും നിരവധി സ്ഥാപനങ്ങള്‍ക്കായി ഇവര്‍ ഗിഫ്റ്റ് വൗച്ചറുകള്‍ ഇഷ്യു ചെയ്തിട്ടുണ്ട്. ഇതിനാല്‍ തന്നെ കൂടുതല്‍ ഷോപ്പിംഗ് മാളുകള്‍ വരും ദിവസങ്ങളില്‍ ഗിഫ്റ്റ് കാര്‍ഡുകള്‍ സ്വീകരിക്കേണ്ട എന്ന തീരുമാനത്തിലേയ്ക്ക് പോകുമെന്നാണ് സൂചന.