ഗോൾവേ: ശനിയാഴ്ച കൗണ്ടി ഗോൾവേ ക്രിക്കറ്റ് ക്ലബ് ഗ്രൗണ്ടിൽ വച്ച് നടന്ന പ്രഥമ GICC-TROPHY ഓൾ അയർലണ്ട് ക്രിക്കറ്റ് ടൂർണമെന്റിൽ UCC ക്ലോന്മേൽ A ടീം ആബി ടസ്കേഴ്സ് ക്രിക്കറ്റ് ക്ലബ്ബിനെ ഫൈനലിൽ പരാജയ പെടുത്തി GICC-TROPHY 2019 കരസ്ഥമാക്കി
അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി 8 ടീമുകൾ മാറ്റുരച്ച ടൂർണമെന്റിന്റെ ആദ്യ സെമിയിൽ ഗഫൂർക്ക ദോസ്ത് (ഡബ്ലിൻ) ക്രിക്കറ്റ് ക്ലബ് നെ UCC ക്ലോന്മേൽ A പരാജയപെടുത്തി ഫൈനലിൽ പ്രവേശനം നേടി. രണ്ടാമത്തെ സെമി ഫൈനലിൽ ഗോൾവേ സൂപ്പർകിങ്സിനെ മറികടന്നു ആബി ടസ്കേഴ്സ് UCC ക്ലോന്മേൾ A യെ ഫൈനലിൽ നേരിട്ടു.
പങ്കെടുത്ത മറ്റു ടീമുകൾ ഗോൾവേ എന്ത്യൻസ് , സിറ്റി ടസ്കേഴ്സ് ഡബ്ലിൻ, UCC ക്ലോന്മേൽ B, ബലിനസ്ലോ ക്രിക്കറ്റ് ക്ലബ് എന്നിവർ ആയിരുന്നു.
വിശിഷ്ടാതിഥിയായി ഇന്ത്യൻ അംബാസഡർ ശ്രീ സന്ദീപ് കുമാർ സന്നിഹിതനായിരുന്നു. ഇത്തരം കായിക മത്സരങ്ങൾ നമ്മെ ഒരുമിച്ചു നിർത്തുന്നതിനും ആയർലണ്ടും ഇന്ത്യയും തമ്മിലുള്ള ബന്ധം സുദൃഢ മാകുന്നതിനും സഹായകരമാകും എന്ന് അദ്ദേഹത്തിന്റെ പ്രസംഗത്തിൽ ഓർമിപ്പിക്കുക യുണ്ടായി. ശ്രീ സന്ദീപ് കുമാറിന്റെ സന്ന്യധ്യവും പ്രസംഗവും സംഘാടകരിലും കളിക്കാരിലും ആവേശം ജനിപ്പിക്കുന്നതായിരുന്നു.
ടൂർണമെന്റ് സംഘടിപ്പിച്ച GICC യെയും പങ്കെടുത്ത എല്ലാവരെയും അദ്ദേഹം അഭിനന്theക്കുകയും ചെയ്തു.
ഫൈനൽ മത്സരത്തിലെ Man of the Match ആയി UCC ക്ലോന്മേൽ A യുടെ രാഹുലും. Man of the
Series ആയി UCC ക്ലോന്മേൽ A യുടെ തന്നെ നവീനും തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. ബെസ്റ് ബാറ്റ്സ്മാൻ അവാർഡ് ഗഫൂർക്ക ദോസ്ത് ഡബ്ലിൻ ടീമിലെ ബിജേഷും ബെസ്റ്റ് ബൗളർ അവാർഡ് ഗോൾവേ സൂപർ കിംഗ് ടീമിലെ പുനീതും കരസ്ഥമാക്കുകയുണ്ടായി.
റണ്ണേഴ്സ് അപ്പ് ട്രോഫി കൗണ്ടി ഗോൾവേ ക്രിക്കറ്റ് ക്ലബ്ബിന്റെ സെക്രട്ടറി ശ്രീ അരുൺ ബാബുവും വിജയികൾക്കുള്ള GICC TROPHYയും മെഡലുകളും GICC പ്രസിഡന്റ് ജോസഫ്തോമസും വിതരണം ചെയ്തു. മറ്റു അവാർഡുകൾ രഞ്ജിത് നായർ, ജോമിത് സെബാസ്റ്റ്യൻ, ജിമ്മി മാത്യു, ജോസ് സെബാസ്റ്റ്യൻ എന്നിവരും നൽകുകയുണ്ടായി.
GICC സെക്രെട്ടറി റോബിൻ ജോസ് കൗണ്ടി ഗോൾവേ ക്രിക്കറ്റ് ക്ലബ്ബിനും, സെക്രട്ടറി അരുൺ ബാബുവിനും, ഈ ടൂർണമെന്റിലെ സ്പോ ൻസർമാരായ ഓസ്കാർ ട്രാവൽസ്, ഗോൾഡൻ ബെൽസ് എവെന്റ്സ് , ഗ്രീൻ ചില്ലി ഏഷ്യൻ ഫുഡ് സൂപ്പർ മാർക്കറ്റിനും പ്രത്യേകം നന്ദി അറിയിക്കുകയുണ്ടായി.
Share This News