പ്രായം അല്‍പ്പം കൂടി പോയതിന്റെ പേരില്‍ ഇനി അയര്‍ലണ്ട് പോലീസില്‍ ജോലി ചെയ്യാനുള്ള അവസരം ആര്‍ക്കും നിഷേധിക്കപ്പെടുകയില്ല. നിലവില്‍ 35 വയസ്സായിരുന്നു ഗാര്‍ഡയിലേയ്ക്ക് നിയമനം ലഭിക്കുന്നതിന് നിശ്ചയിച്ചിരുന്ന പ്രായ പരിധി. എന്നാല്‍ ഇനി ഇത് 50 വയസ്സായിരിക്കും
വിവിധ വിഭാഗങ്ങളിലുള്ള കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്തി സേനയുടെ അംഗബലം വര്‍ദ്ധിപ്പിക്കാനാണ് ഇത്തരമൊരു തീരുമാനം. മന്ത്രി Helen McEntee യും ഗാര്‍ഡ കമ്മീഷണറും സംയുക്തമായാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. റിട്ടയര്‍മെന്റ് പ്രായം നിലവിലെ 60 വയസ്സില്‍ നിന്നും ഉയര്‍ത്തുന്ന കാര്യവും ചര്‍ച്ച ചെയ്യുന്നുണ്ട്.
ഗാര്‍ഡയില്‍ കുറഞ്ഞ പ്രതിവാരശമ്പളം ഉയര്‍ത്താനും നേരത്തെ തീരുമാനമായിരുന്നു. ഇനിയുള്ള റിക്രൂട്ട്‌മെന്റ് കാംപയിനുകളില്‍ കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.